റിയാദ്: സൗദി അറേബ്യയിലെ അബഹയിലുണ്ടായ വാഹനാപകടത്തില്‍ ആറ് പേര്‍ മരിച്ചു. അബഹയില്‍ നിന്ന് ഖമീസ് മുശൈത്തിലേക്കുള്ള അല്‍മിയ റോഡിലായിരുന്നു അപകടം. റോഡില്‍ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന പിക്ക് അപ്പ് വാഹനമിടിച്ചാണ് രണ്ടുപേര്‍ മരിച്ചത്. തുടര്‍ന്ന് പിക്ക് അപ്പ് വാഹനം, നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ച് രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു. തീപിടിച്ച പിക്ക് അപ്പ് വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ നാലുപേര്‍ വെന്തുമരിക്കുകയായിരുന്നു. തീപിടിച്ച കാറില്‍ യാത്രക്കാരുണ്ടായിരുന്നില്ല.