ദുബൈ: ദുബൈയില്‍ കൊവിഡ് പ്രതിരോധ, സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ആറ് സ്‌പോര്‍ട്‌സ് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലും ദുബൈ എക്കണോമിയും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.

ആറ് സ്ഥാപനങ്ങള്‍ക്ക് അധികൃതര്‍ താക്കീതും നല്‍കി. കൊവിഡ് പ്രതിരോധത്തിനായുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍, അക്കാദമികള്‍, സ്‌പോര്‍ട്‌സ് ഫിറ്റ്‌നസ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ അധികൃതര്‍ പരിശോധന വ്യാപകമാക്കുകയാണ്.