അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഏഷ്യന്‍ രാജ്യക്കാരിയായ സ്ത്രീയാണ് അറസ്റ്റിലായത്.

മസ്‌കറ്റ്: ഒമാനില്‍ വീടുകളില്‍ മോഷണം നടത്തിയ ആറു പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വീടുകളില്‍ മോഷണം നടത്തിയതിനാണ് ആറ് വിദേശികള്‍ അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഏഷ്യന്‍ രാജ്യക്കാരിയായ സ്ത്രീയാണ് അറസ്റ്റിലായത്. നിരവധി വീടുകളില്‍ മോഷണം നടത്തിയതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. 

Scroll to load tweet…

നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രവാസി മരിച്ചു

വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായി; നാല് പ്രവാസികള്‍ക്ക് ശിക്ഷ

മനാമ: ബഹ്റൈനില്‍ മയക്കുമരുന്നുമായി പിടിയിലായ നാല് പേര്‍ക്ക് ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും ഓരോരുത്തര്‍ക്കും 3000 ബഹ്റൈനി ദിനാര്‍ വീതം പിഴയുമാണ് കോടതി വിധിച്ചത്.

ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളം വഴി ലഹരി മരുന്ന് കടത്തുന്നതിനിടെയാണ് നാല് പേരെയും പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് നാല് പേരും ലഹരി ഗുളികകള്‍ കൊണ്ടുവന്നത്.

ആദ്യത്തെ സംഭവത്തില്‍ 19 വയസുകാരനായ പ്രവാസി യുവാവ് ഇരുനൂറോളം മെത്താംഫിറ്റമീന്‍ ഗുളികകള്‍ വയറിലൊളിപ്പിച്ചാണ് കൊണ്ടുവന്നത്. സെല്ലാഫൈന്‍ ഉപയോഗിച്ച് പൊതിഞ്ഞ നിലയിലുള്ള ക്യാപ്‍സൂളുകളാണ് ഇയാളുടെ ശരീരത്തില്‍ നിന്ന് പുറത്തെടുത്തത്. ആകെ 1.2 കിലോഗ്രാം മയക്കുമരുന്നാണ് യുവാവ് ഇങ്ങനെ കടത്താന്‍ ശ്രമിച്ചതെന്ന് കോടതി രേഖകള്‍ പറയുന്നു. 

ബ്ലഡ് ബാങ്കുകളില്‍ സ്റ്റോക്ക് കുറയുന്നു; ഒമാനില്‍ രക്തം ദാനം ചെയ്യാന്‍ ആഹ്വാനം ചെയ്‍ത് അധികൃതര്‍

രണ്ടാമത്തെ കേസില്‍ സമാനമായ രീതിയില്‍ 31 വയസുകാരനായ പ്രവാസി യുവാവ് 194 ലഹരി ഗുളികകളാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. സമാനമായ മറ്റൊരു സംഭവത്തിലും രണ്ട് പ്രവാസികള്‍ക്ക് ഇതേ ശിക്ഷ തന്നെ കോടതി വിധിച്ചു. നാല് പേരെയും ശിക്ഷ അനുഭവിച്ച ശേഷം ബഹ്റൈനില്‍ നിന്ന് നാടുകടത്തും.