മസ്‌കറ്റ്: രാജ്യത്തേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച ആറ് പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് വന്‍ ലഹരിമരുന്ന് ശേഖരം പിടിച്ചെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലഹരിമരുന്ന് കള്ളക്കടത്ത് നടത്തുകയും അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി ബന്ധം പുലര്‍ത്തുകയും ചെയ്ത ആറ് പ്രവാസികളെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ നിന്ന് ലഹരിവിരുദ്ധസേന അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. വന്‍തോതില്‍ ക്രിസ്റ്റല്‍ മോര്‍ഫിന്‍, ഹാഷിഷ്, കറുപ്പ് എന്നിവയും പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി.