അറസ്റ്റിലായ ആറ് പേരില്‍ മൂന്ന് പേര്‍ ഇഖാമ നിയമലംഘകരാണ്. 30നും 40നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ എല്ലാവരും. 

റിയാദ്: ജിദ്ദ നഗരത്തിലെ സൂഖില്‍ വെച്ച് ഏറ്റുമുട്ടിയ ആറ് വിദേശികളെ സൗദി സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തു. സംഘട്ടനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ അന്വേഷണം നടത്തി ആളുകളെ തിരിച്ചറിഞ്ഞത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അറസ്റ്റിലായ ആറ് പേരും പാകിസ്ഥാന്‍ സ്വദേശികളാണ്. ഇവരില്‍ മൂന്ന് പേര്‍ ഇഖാമ നിയമലംഘകരുമാണ്. 30നും 40നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായ എല്ലാവരും. തര്‍ക്കത്തെ തുടര്‍ന്ന് സൂഖില്‍ വെച്ച് ഏറ്റുമുട്ടുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അധികൃതര്‍ അറിയിച്ചു. 
"