തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരണപ്പെട്ട മറ്റ് രണ്ട് പേര്‍ യുഎഇ പൗരന്മാരാണ്. 

സലാല: ഒമാനില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ മരിച്ച ആറ് പേരില്‍ നാല് പേരും ഇന്ത്യക്കാര്‍. സലാല റോഡില്‍ ഹൈമയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ബഹ്ജ എന്ന സ്ഥലത്താണ് അപകടമുണ്ടായത്. രണ്ട് കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകള്‍ക്കും തീപിടിച്ചു.

തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരണപ്പെട്ട മറ്റ് രണ്ട് പേര്‍ യുഎഇ പൗരന്മാരാണ്. ഒരു വാഹനത്തില്‍ നാല് ഇന്ത്യക്കാരും മറ്റേ വാഹനത്തില്‍ യുഎഇ പൗരന്മാരും യാത്ര ചെയ്യുകയായിരുന്നു. വുസ്തയിലെയും ഹൈമയിലെയും ആശുപത്രികളിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.