റിയാദ്: സൗദി അറേബ്യയിലെ അബഹയിലുണ്ടായ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏതാനും പേര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആയുധങ്ങള്‍ പിടിച്ചെടുത്തതായി അസീര്‍ പ്രവിശ്യ പൊലീസ് മേധാവി കേണല്‍ സൈദ് മുഹമ്മദ് അല്‍ ദബ്ബാഷ് അറിയിച്ചു. 30നും 40നും ഇടയില്‍ പ്രായമുള്ളവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി.