കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായും ഫാമിലി ആന്റ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ മേധാവിയുടെ പ്രസ്‍താവനയില്‍ പറഞ്ഞു.

മനാമ: ബഹ്റൈനില്‍ 16 വയസുകാരനെ ഉപദ്രവിച്ച സംഭവത്തില്‍ ആറ് പ്രവാസികള്‍ അറസ്റ്റിലായി. കുട്ടിക്ക് നിരവധി മുറിവുകളേറ്റ സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന് റിപ്പോര്‍ട്ട് ലഭിച്ചതായി ഫാമിലി ആന്റ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ മേധാവി പറഞ്ഞു. അറസ്റ്റിലായ എല്ലാവരും ഏഷ്യക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍

കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതായും ഫാമിലി ആന്റ് ചൈല്‍ഡ് പ്രോസിക്യൂഷന്‍ മേധാവിയുടെ പ്രസ്‍താവനയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്‍ത ശേഷം അതിവേഗ വിചാരണയ്‍ക്കായി റിമാന്റ് ചെയ്‍തു. കുട്ടിയുടെ മാനസിക, സാമൂഹിക നില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെന്ററിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.