Asianet News MalayalamAsianet News Malayalam

ഒമാനില്‍ കൊവിഡ് ബാധിച്ച് ആറുപേര്‍ കൂടി മരിച്ചു

രാജ്യത്തെ രോഗമുക്തി നിരക്ക് 93.6 ശതമാനമാണ്. 429 പേരാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളിലുള്ളത്.

six more died in oman due to covid 19
Author
Muscat, First Published Aug 20, 2020, 3:17 PM IST

മസ്കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ആറുപേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് മരണങ്ങള്‍ 609 ആയി. 163 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം198 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഒമാനില്‍ ഇതുവരെ 83769 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്.

six more died in oman due to covid 19

ഇവരില്‍ 78386 പേര്‍ ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് 93.6 ശതമാനമാണ്. 429 പേരാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളിലുള്ളത്. ഇവരില്‍ 151 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. 


 

Follow Us:
Download App:
  • android
  • ios