മനാമ: ബഹ്റൈനില്‍ കൊവിഡ് ബാധിച്ച് ആറ് പേര്‍ കൂടി മരിച്ചു. പുതിയതായി 482 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 567 പേര്‍ രോഗമുക്തരാവുകയും ചെയ്തു. മരണപ്പെട്ട ആറ് പേരില്‍ മൂന്ന് പേര്‍ സ്വദേശികളും മൂന്ന് പേര്‍ പ്രവാസികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 117 ആയി.

പുതിയതായി രോഗം സ്ഥിരീകരിച്ച 482 രോഗികളില്‍ 260 പേര്‍ പ്രവാസി തൊഴിലാളികളാണ്. ആറ് പേര്‍ക്ക് യാത്രകളിലൂടെയാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ ദിവസം 567 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് വൈറസ് ബാധ ഭേദമായവരുടെ എണ്ണം 30,320 ആയി. ഇപ്പോള്‍ രോഗികളായിട്ടുള്ള 4123 പേരില്‍ 113 പേരാണ് ചികിത്സയിലുള്ളത്. 48 പേരുടെ നില ഗുരുതരമാണ്. ഇതുവരെ രാജ്യത്ത് 35,560 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 6,93,539 പരിശോധനകളാണ് ബഹ്റൈനില്‍ നടത്തിയിട്ടുള്ളത്.