Asianet News MalayalamAsianet News Malayalam

കുവൈത്തില്‍ കൊവിഡ് ബാധിച്ച് ആറുപേര്‍ കൂടി മരിച്ചു

കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ആറ് പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 848 ആയി.

six new covid deaths reported in Kuwait on Tuesday
Author
Kuwait City, First Published Nov 17, 2020, 11:15 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്ച 556 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 137,885 ആയി. 627 പേര്‍ കൂടി രോഗമുക്തി നേടി. 

ആകെ രോഗമുക്തരായവരുടെ എണ്ണം 129,041 ആയി ഉയര്‍ന്നു. കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ആറ് പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 848 ആയി. നിലവില്‍ 7,996 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 105 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 6,521 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 1,023,159 ആയി.

Follow Us:
Download App:
  • android
  • ios