മസ്‍കത്ത്: ഒമാനില്‍ ഇന്ന് ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 539 ആയി. ഇന്ന് 249  പേര്‍ക്കാണ് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ  രോഗം ബാധിച്ചവരുടെ എണ്ണം   82,299 ആയെന്നും ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം 352 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ  രോഗം ഭേദമാവുകയും ചെയ്തു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 77,072  ആയി.