അഞ്ചു ഇത്യോപ്യൻ, ഒരു സോമാലിയൻ പൗരന്മാരുടെ ശിക്ഷയാണ് നടപ്പാക്കിയത്.

റിയാദ്: മയക്കുമരുന്ന് കടത്ത് കേസ് പ്രതികളായ ആറു പേര്‍ക്ക് സൗദി തെക്കൻ അതിർത്തി പ്രവിശ്യയായ നജ്‌റാനില്‍ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഞ്ചു ഇത്യോപ്യൻ, ഒരു സോമാലിയൻ പൗരന്മാരുടെ ശിക്ഷയാണ് നടപ്പാക്കിയത്.

വന്‍ ഹാഷിഷ് ശേഖരം കടത്തുന്നതിനിടെ പിടിയിലായ ഇത്യോപ്യക്കാരായ ജമാല്‍ അബ്ദു ഹസന്‍ യൂസുഫ്, ലാതോ നഖൂശ് തസ്ഫഹി ഹായ്‌ലി, ടെഡ്രോസ് അലി വര്‍കന, കാസാ അല്‍റാഖോ സീസി ജമാറ, അബ്ദുറഹ്മാന്‍ അബ്ദുല്ല നൂര്‍ എന്നിവരെയും സോമാലിയൻ പൗരനായ അബ്ദുല്ല ഇബ്രാഹിം സഅദ് മുസ്തഫയെയുമാണ് വധശിക്ഷക്ക് വിധേയമാക്കിയത്.