അബുദാബി: ഷാര്‍ജയില്‍ മൂന്നാംനിലയിലെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് വീണ ആറുവയസുകാരി ഗുരുതരാവസ്ഥയില്‍. ഇന്ത്യക്കാരിയായ സാഫാ എന്ന പെണ്‍കുട്ടിയാണ് ബാല്‍ക്കണിയില്‍ നിന്നും വീണത്. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ബാല്‍ക്കണിയില്‍ നിന്നും താഴേക്ക് തോക്കുന്നതിനിടെ വീഴുകയായിരുന്നു.

ഈ സമയം കുട്ടിയുടെ മാതാപിതാക്കള്‍ വീടിന് ഉള്ളിലായിരുന്നു. കുട്ടിയുടെ ശരീരം മുഴുവന്‍ പൊട്ടലുകള്‍ ഉണ്ടെന്ന് അല്‍ ഖ്വാസിമി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ ചികിത്സക്കായി പ്രത്യേക മിനെ നിയോഗിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 16 കുട്ടികളാണ് സമാനമായ രീതിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.