ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,505 ആയി. ഇതിൽ 5,34,451 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,591 ആയി ഉയർന്നു.

റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധന. 138 പേർക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതെന്ന് സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. നിലവിൽ രോഗബാധിതരായി നിരീക്ഷണത്തിലുള്ളവരിൽ 172 പേരാണ് സുഖം പ്രാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറുപേർ കൂടി മരിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാജ്യത്ത് ഇന്ന് 52,467 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,45,505 ആയി. ഇതിൽ 5,34,451 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,591 ആയി ഉയർന്നു. കൊവിഡ് ബാധിച്ച് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2,463 ആയി കുറഞ്ഞു. ഇതിൽ 636 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 45, മക്ക 20, കിഴക്കൻ പ്രവിശ്യ 12, മദീന 11, ജീസാൻ 10, അൽഖസീം 7, അസീർ 7, നജ്റാൻ 6, വടക്കൻ അതിർത്തി മേഖല 6, തബൂക്ക് 4, അൽജൗഫ് 4, ഹായിൽ 3, അൽബാഹ 3. രാജ്യത്താകെ പ്രതിരോധ കുത്തിവെപ്പ് 38,269,862 ഡോസ് ആയി.