ഇവര്‍ക്ക് കോടതി ഒരു ലക്ഷം ദിര്‍ഹം വീതം പിഴയും മൂന്നുമാസം തടവുശിക്ഷയുമാണ് വിധിച്ചത്. വാഹനമോടിച്ച സോഷ്യല്‍ മീഡിയ താരത്തിന്‍റെ ഡ്രൈവിങ് ലൈസന്‍സ് ആറുമാസത്തേക്ക് റദ്ദാക്കുകയും ചെയ്തു.

അബുദാബി: അബുദാബിയില്‍ മണിക്കൂറില്‍ 205 കിലോമീറ്റ‍ര്‍ വേഗത്തില്‍ കാറോടിച്ച സാമൂഹിക മാധ്യമ താരത്തിനും സുഹൃത്തിനും തടവുശിക്ഷയും പിഴയും. കാറും ഇരുവരുടെയും ഫോണും പൊലീസ് പിടിച്ചെടുത്തു. 

ഇവര്‍ക്ക് കോടതി ഒരു ലക്ഷം ദിര്‍ഹം വീതം പിഴയും മൂന്നുമാസം തടവുശിക്ഷയുമാണ് വിധിച്ചത്. വാഹനമോടിച്ച സോഷ്യല്‍ മീഡിയ താരത്തിന്‍റെ ഡ്രൈവിങ് ലൈസന്‍സ് ആറുമാസത്തേക്ക് റദ്ദാക്കുകയും ചെയ്തു. രണ്ടുപേര്‍ക്കും ആറുമാസത്തേക്ക് സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത വീഡിയോ നീക്കം ചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചു. അബുദാബിയിലെ ഒരു ദ്വീപിലാണ് സംഭവം ഉണ്ടായത്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റി തന്‍റെ ആഢംബര കാര്‍ അതിവേഗത്തില്‍ ഓടിക്കുന്നത് സുഹൃത്ത് വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു.