മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയാണ് മസ്‌കറ്റ് ഇന്ത്യൻ എംബസ്സി ആഡിറ്റോറിയത്തിൽ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് സ്‌ഥാനപതി മൂന്നു മഹാവീർ "സത്യ വാർത്ത' എന്ന പേരിൽ ഒരുക്കിയിരുന്ന പ്രഭാഷണ പരിപാടിയുടെ പ്രാധാന്യത്തെപ്പറ്റി വിശധികരിച്ചു

മസ്കറ്റ്: രണ്ടു വർഷം നീണ്ടു നിൽക്കുന്ന നൂറ്റി അൻപതാം ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ "സത്യ വാർത്ത' എന്ന പേരിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഒമാൻ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേശകൻ മുഹമ്മദ് സുബൈർ, മറ്റു ഉയർന്ന ഒമാൻ സർക്കാർ പ്രതിനിധികൾ, മറ്റു രാജ്യങ്ങളിലെ സ്ഥാനപതിമാർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മഹാത്മാ ഗാന്ധിയുടെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തിയാണ് മസ്‌കറ്റ് ഇന്ത്യൻ എംബസ്സി ആഡിറ്റോറിയത്തിൽ ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് സ്‌ഥാനപതി മൂന്നു മഹാവീർ "സത്യ വാർത്ത' എന്ന പേരിൽ ഒരുക്കിയിരുന്ന പ്രഭാഷണ പരിപാടിയുടെ പ്രാധാന്യത്തെപ്പറ്റി വിശധികരിച്ചു. ആഗോളതലത്തിൽ ഗാന്ധിജിയുടെ ദർശനങ്ങൾ ധാരാളം ജനങ്ങളെ സ്വാധിനിക്കുവാൻ കഴിഞ്ഞുവെന്ന് മുഖ്യ പ്രഭാഷകൻ അബ്‌ദുൾ വഹാബ്‌ പറഞ്ഞു.

വളരെ കഠിനമായ പ്രതിസന്ധി ഘട്ടത്തിൽ ഗാന്ധിജി പഠിപ്പിച്ച അഹിംസയുടെ മൂല്യം തനിക്കു വളരെയധികം പ്രചോദനം നൽകിയിട്ടുണ്ടെന്നും കേണൽ: അബ്‌ദുൾ വഹാബ്‌ കൂട്ടിച്ചേർത്തു. ഗാന്ധിജിയുടെ ജീവ ചരിത്രവുമായി ബന്ധപെട്ടു നടത്തിയ ഓൺ ലൈൻ മത്സരത്തിൽ വിജയിച്ചവർക്കു അവാർഡുകൾ നൽകുകയും ചെയ്തു.

2020 ഒക്ടോബര്‍ രണ്ട് വരെ നീണ്ടു നിൽക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികളിൽ, വിദ്യാര്‍ഥികളുമായുള്ള സംവാദം, പുസ്തക വിതരണം, ഖാദി ഉത്‌പന്നങ്ങളുടെ പ്രദര്‍ശനം, ഭക്ഷ്യമേള എന്നിവയും ഉണ്ടാകുമെന്നു എംബസ്സി വൃത്തങ്ങൾ അറിയിച്ചു