റാസല്‍ഖൈമയിലെ ഇത്തരം  റോഡുകളില്‍ അടുത്തിടെയുണ്ടായ അപകടങ്ങളില്‍ ഏതാനും പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവിടങ്ങളില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ കൂടി സഹകരണത്തോടെ വേഗതാ പരിധി കുറയ്ക്കാനാണ് പൊലീസ് ആലോചിക്കുന്നതെന്ന് അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി പറഞ്ഞു. 

റാസല്‍ഖൈമ: ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി ചില റോഡുകളിലെ വേഗത നിയന്ത്രണത്തില്‍ മാറ്റം വരുത്തിയേക്കുമെന്ന് റാസല്‍ഖൈമ പൊലീസ്. ഉള്‍പ്രദേശങ്ങളിലെ റോഡുകളില്‍ അമിത വേഗത്തില്‍ വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ നിരവധി പരാതികള്‍ നല്‍കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കമെന്ന് റാസല്‍ഖൈമ പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് വകുപ്പ് ഡയറക്ടര്‍ അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി അറിയിച്ചു.

റാസല്‍ഖൈമയിലെ ഇത്തരം റോഡുകളില്‍ അടുത്തിടെയുണ്ടായ അപകടങ്ങളില്‍ ഏതാനും പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവിടങ്ങളില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ കൂടി സഹകരണത്തോടെ വേഗതാ പരിധി കുറയ്ക്കാനാണ് പൊലീസ് ആലോചിക്കുന്നതെന്ന് അഹ്‍മദ് അല്‍ സാം അല്‍ നഖ്‍ബി പറഞ്ഞു. വാഹനം ഓടിക്കുന്നവരില്‍ നിന്നുകൂടി അഭിപ്രായം സ്വരൂപിക്കും. ചിലയിടങ്ങളില്‍ വേഗപരിധി 80 കിലോമീറ്ററായിരുന്നിട്ടും റഡാറുകളില്‍ തെറ്റായി 120 എന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ റാസല്‍ഖൈമയിലുണ്ടായ അപകടത്തില്‍ 10നും 18നും ഇടയില്‍ പ്രായമുള്ള നാല് പേര്‍ മരിച്ചിരുന്നു. അമിത വേഗതയാണ് അന്ന് അപകടത്തിന് കാരണമായത്.