പുതിയ ആഘോഷ പ്രമേയം സൗദിയുടെ 95 വർഷത്തെ അഭിമാനത്തെയും ആദരവിനെയും പ്രതിഫലിപ്പിക്കുന്നതാണ്.
റിയാദ്: 95-ാമത് സൗദി ദേശീയ ദിനത്തിനായുള്ള ഔദ്യോഗിക മുദ്രയും സ്ലോഗനും പുറത്തിറക്കി. ‘നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവത്തിലാണ്’ എന്ന ആഘോഷ പ്രമേയത്തിലുള്ള മുദ്ര പൊതുവിനോദ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ആലുശൈഖ്. പുതിയ ആഘോഷ പ്രമേയം സൗദിയുടെ 95 വർഷത്തെ അഭിമാനത്തെയും ആദരവിനെയും പ്രതിഫലിപ്പിക്കുന്നതാണ്.
സൗദികളുടെ സ്വഭാവത്തിലും അവരുടെ ദേശീയ സ്വത്വത്തിലും വേരൂന്നിയ ആധികാരികതയുടെ മൂല്യങ്ങൾ അത് പ്രകടിപ്പിക്കുന്നു. ജനനം മുതൽ രാജ്യത്തിലെ ജനങ്ങളുടെ സഹജമായ ഗുണങ്ങളെ എടുത്തുകാണിക്കുന്നു.
ഉദാരത, അഭിലാഷം, അനുകമ്പ, ആധികാരികത, പരോപകാരം തുടങ്ങി രാജ്യനിവാസികളുടെ ദൈനംദിന ഇടപെടലുകളിൽ പ്രതിഫലിക്കുന്ന മൂല്യങ്ങൾ അതിലുൾപ്പെടുന്നു. സൗദിയുടെ വർത്തമാനത്തെയും ഭാവിയെയും സ്ഥാപിച്ച പൈതൃകത്തിലും ആധികാരിക മൂല്യങ്ങളിലും അഭിമാനിക്കുന്നതിെൻറ അർഥങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. സൗദിയുടെ വിവിധ പ്രദേശങ്ങൾ 95-ാമത് ദേശീയദിനം ആഘോഷിക്കാൻ ഒരുങ്ങുകയാണ്.
ᐧ
