അബുദാബി: ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തല്‍പ്പരരാണെങ്കില്‍ ഇനി കാത്തിരിക്കേണ്ട, ആകര്‍ഷകമായ സമ്മാനങ്ങളുമായി സ്റ്റാര്‍ ക്വിസ് ചലഞ്ച് 2020 ആരംഭിക്കുന്നു. പ്രമുഖ ചാനലായ സ്റ്റാര്‍ പ്ലസ് അവതരിപ്പിക്കുന്ന യുഎഇയിലെ ഏറ്റവും പ്രശസ്തമായ ക്വിസ് മത്സരം പുതിയ രൂപത്തില്‍ എത്തുകയാണ്.

ദുബൈ അമിറ്റി യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ബൈജൂസ് അവതരിപ്പിക്കുന്ന 'ദി സ്റ്റാര്‍ ക്വിസ് ചലഞ്ച് 2020'യില്‍ ഇനി മുതല്‍ ബുദ്ധിശാലികളായ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല ക്വിസ് മത്സരങ്ങളില്‍ താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. ഓണ്‍ലൈനായി ഗെയിമില്‍ പങ്കെടുക്കാനുള്ള അവസരത്തിന് പുറമെ ജിസിസിയിലെ എല്ലാ താമസക്കാര്‍ക്കും ക്വിസ് മത്സരത്തിന്റെ ഭാഗമാകാമെന്ന സവിശേഷതയും ഇത്തവണത്തെ ചലഞ്ചിനുണ്ട്. യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള 13 വയസ്സിനും അതിന് മുകളിലും പ്രായമുള്ള താമസക്കാര്‍ക്ക് ഗെയിമില്‍ പങ്കെടുക്കാം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗെയിം ഇംഗ്ലീഷിലാണ് നടത്തുക.

ക്വിസില്‍ പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ പൊതുവിജ്ഞാനം അളക്കാം, സുഹൃത്തുക്കളെ ചലഞ്ച് ചെയ്യാം, സ്‌കോറുകള്‍ താരതമ്യം ചെയ്യാം ഇതിനെല്ലാം പുറമെ പ്ലേസ്റ്റേഷന്‍ 4 പോലെ എല്ലാ വാരാന്ത്യത്തിലും ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനും സാധിക്കും. മത്സരത്തിന്റെ അവസാനമുള്ള ഗ്രാന്റ് ഫിനാലെ വിജയിക്ക് ഏലിയന്‍വെയര്‍ ഗെയിമിങ് ലാപ്‌ടോപ്പാണ് സമ്മാനമായി ലഭിക്കുന്നത്. ക്വിസില്‍ പങ്കെടുക്കുന്നവര്‍ മൂന്ന് റൗണ്ടുകളിലൂടെ കടന്നു പോകണം. ഇതില്‍ നിന്ന് ലഭിക്കുന്ന പോയിന്റുകള്‍ ലീഡര്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും. ഓരോ ആഴ്ചയിലും ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്നവര്‍ക്ക് പ്ലേസ്റ്റേഷന്‍ 4 സമ്മാനമായി നല്‍കും. ഏലിയന്‍വെയര്‍ ലാപ്‌ടോപ് ലഭിക്കാന്‍ മത്സരത്തിന്റെ അവസാനം വരെ പങ്കെടുക്കേണ്ടതുണ്ട്. 

ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ starquizchallenge.com എന്ന ലിങ്കില്‍ നിങ്ങളുടെ ജിമെയില്‍ വിലാസം അല്ലെങ്കില്‍ ഫേസ്ബുക്ക് അക്കൗണ്ട് മുഖേന ലോഗിന്‍ ചെയ്യണം. ബൈജൂസ് ആണ് സ്റ്റാര്‍ ക്വിസ് ചലഞ്ച് 2020യുടെ പ്രധാന സ്‌പോണ്‍സര്‍ . ദുബൈ അമിറ്റി യൂണിവേഴ്‌സിറ്റിയാണ് മറ്റൊരു സ്പോണ്‍സര്‍, ഓറല്‍ ഹൈജീന്‍ പാര്‍ട്ണര്‍: ഡാബര്‍ ഹെര്‍ബല്‍ ടൂത്ത്‌പേസ്റ്റ്, സ്ട്രാറ്റജിക് പാര്‍ട്ണര്‍: തഹ്വീല്‍ അല്‍ റാജ്ഹി, അസോസിയേറ്റ് സ്‌പോണ്‍സേഴ്‌സ്: ഹോട്ട്പാക് ആല്‍ സുലേഖ ഹോസ്പിറ്റല്‍.

ബുദ്ധിയും കഴിവും മാറ്റുരയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ? എങ്കില്‍ എത്രയും വേഗം starquizchallenge.com എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്യൂ.