ദോഹ: ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഓഗസ്റ്റ് ഏഴ് വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കു പടിഞ്ഞാറ് ദിശയില്‍ 12 മുതല്‍ 22 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്നും ചില സ്ഥലങ്ങളില്‍ ഇത് 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വരെയെത്താമെന്നും അധികൃതര്‍ അറിയിച്ചു.

ശക്തമായ കാറ്റിനെ തുടര്‍ന്ന് തുറസ്സായ സ്ഥലങ്ങളില്‍ പൊടിപടലം ഉയരാന്‍ സാധ്യതയുണ്ടെന്നും കാഴ്ചാ ദൂരപരിധി രണ്ട് കിലോമീറ്ററിനും താഴെ വരാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. അന്തരീക്ഷ താപനില 37 മുതല്‍ 48 ഡിഗ്രി സെല്‍ഷ്യസ് വരെയെത്താം. കുറഞ്ഞ താപനില 27 മുതല്‍ 33 ഡിഗ്രി സെല്‍ഷ്യസായിരിക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.