എപ്പോഴും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്ന സ്കൂളിന്‍റെ മുകള്‍ഭാഗത്ത് കുട്ടി എങ്ങനെ കയറിയെന്നും താഴേക്ക് വീണത് അബദ്ധത്തിലാണോ മനഃപ്പൂര്‍വ്വമാണോ എന്നിങ്ങനെയുള്ള കാര്യങ്ങളിലും ദുരൂഹത നിലനില്‍ക്കുകയാണ്.

മക്ക: സൗദി അറേബ്യയില്‍ സ്കൂളിന്‍റെ മുകളില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. മക്കയിലെ അല്‍ സബാനി ഡിസ്ട്രിക്ട് സ്കൂളിലാണ് സംഭവം ഉണ്ടായത്. 

കുട്ടി എങ്ങനെയാണ് താഴേക്ക് വീണതെന്ന കാര്യത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ഒരു വിദ്യാര്‍ത്ഥി സ്കൂളിന്‍റെ റൂഫില്‍ കയറിയെന്നും താഴേക്ക് വീണെന്നുമുള്ള വിവരം അധികൃതര്‍ക്ക് ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് സംഘം സ്ഥലത്തെത്തി. എന്നാല്‍ വീഴ്ചയുടെ ആഘാതത്തില്‍ വിദ്യാര്‍ത്ഥി സംഭവസ്ഥലത്ത് തന്നെ മരിച്ചു. എപ്പോഴും സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്ന സ്കൂളിന്‍റെ മുകള്‍ഭാഗത്ത് കുട്ടി എങ്ങനെ കയറിയെന്നും താഴേക്ക് വീണത് അബദ്ധത്തിലാണോ മനഃപ്പൂര്‍വ്വമാണോ എന്നിങ്ങനെയുള്ള കാര്യങ്ങളിലും ദുരൂഹത നിലനില്‍ക്കുകയാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

Read Also -  നോണ്‍ സ്റ്റോപ്പ് സര്‍വീസിന് പിന്നാലെ ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവ്! കേരളത്തിലേക്കും പുതുവത്സര ഓഫര്‍

കാറോട്ട മത്സരത്തിനിടയിൽ അപകടം; മത്സരത്തിൽ നിന്ന് പുറത്തായി സൗദി കാറോട്ടതാരം 

റിയാദ്: സൗദി അറേബ്യയിൽ ആരംഭിച്ച അഞ്ചാമത് ഡാകർ റാലി വാഹനയോട്ട മത്സരത്തിനിടയിൽ കാറപകടം. കാറോടിച്ചിരുന്ന സൗദി മത്സരാർഥി മഹാ അൽഹംലി മത്സരത്തിൽനിന്ന് പുറത്തായി. മത്സരത്തിന്‍റെ ആറാം ഘട്ട ഓട്ടം അവസാനിക്കുന്നതിന് മുമ്പാണ് മഹാ അൽഹംലിയുടെ കാർ മറിഞ്ഞ് അപകടത്തിൽ പെട്ടത്. 

പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയയായി. എയർ ആംബുലൻസിലാണ് മഹാ അൽഹംലിയെ ആശുപത്രിയിലെത്തിച്ചത്. ഈ മാസം അഞ്ചിന് ആരംഭിച്ച ഡാകർ റാലി മത്സരങ്ങൾ തുടരുകയാണ്. ജനുവരി 19 വരെ 7800 കിലോമീറ്ററിൽ ദൈർഘ്യത്തിലാണ് മത്സരം. 418 വാഹനങ്ങളിലായി 585 മത്സരാർഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...