യുഎഇയിൽ താപനില ഉയര്‍ന്നു. 50 ഡിഗ്രി സെല്‍ഷ്യസ് കടന്ന് താപനില.
അബുദാബി: യുഎഇയിൽ കനത്തചൂട്. താപനില ഉയരുന്നു. ഇന്ന് (വെള്ളി) അല്‍ ഐനില്‍ രേഖപ്പെടുത്തിയ പരമാവധി താപനില 50.1 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അല്‍ ഐനിലെ സ്വേയ്ഹാനില്‍ ഉച്ചയ്ക്ക് 12.30 മണിക്കാണ് 50.1 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. രാജ്യത്ത് വേനല്‍ക്കാലം അതിന്‍റെ പാരമ്യത്തിലേക്ക് എത്തുകയാണ്. വേനല്‍ കനത്തതോടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. താപനില ഉയരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പ്രത്യേകിച്ച് പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ എന്നിവര്‍ താപനില ഉയരുന്ന സാഹചര്യങ്ങളില്‍ കഴിവതും പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.
