കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളും (ഐ.​സി.​എ.​സി) തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു.

കു​​വൈ​​ത്ത് സി​​റ്റി: കുവൈത്ത് ഇന്ത്യന്‍ എംബസിക്ക് ഞായറാഴ്ച അവധി. ഡോ അം​ബേ​ദ​ക​ർ ജ​യ​ന്തി പ്ര​മാ​ണിച്ച് ഈ ​മാ​സം 14ന് ​ഇ​ന്ത്യ​ൻ എം​ബ​സി അ​വ​ധി ആ​യി​രി​ക്കു​മെ​ന്ന് എം​ബ​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എന്നാല്‍ അ​ടി​യ​ന്തര കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കും. കു​വൈ​ത്തി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ ആപ്ലി​ക്കേ​ഷ​ൻ സെ​ന്‍റ​റു​ക​ളും (ഐ.​സി.​എ.​സി) തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് എം​ബ​സി അ​റി​യി​ച്ചു.

അതേസമയം ഡോ. ​ബിആ​ർ അം​ബേ​ദ്ക​ർ ജ​യ​ന്തി ദി​ന​മാ​യ ഏ​പ്രി​ൽ 14ന് ​ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​വ​ധി​യാ​യി​രി​ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എം​ബ​സി, കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ല​ഭ്യ​മാ​യി​രി​ക്കി​ല്ല.

Read Also - സോഫ്റ്റ് ഡ്രിങ്കിന്‍റെ അമിത ഉപയോഗം; അറിയണം അപകടകാരിയെ, 17കാരന്‍റെ വാരിയെല്ലിന് പൊട്ടല്‍, കാരണം ഈ വില്ലൻ

കര്‍ശന വാഹന പരിശോധന; ഒരാഴ്ചക്കിടെ കണ്ടെത്തിയത് 21,858 നിയമലംഘനങ്ങൾ, 130 വാഹനങ്ങൾ പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കർശന വാഹന പരിശോധന. ആഭ്യന്തര മന്ത്രാലയം ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേരിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരമാണ് എല്ലാ ​ഗവർണറേറ്റുകളിലും പരിശോധനകകൾ നടത്തിയത്. പരിശോധനകളില്‍ ആകെ 21,858 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ട്രാഫിക്ക് വിഭാ​ഗം അറിയിച്ചു. 

130 വാഹനങ്ങൾ പിടിച്ചെടുത്തു. പ്രായപൂർത്തിയാകാതെ വാഹനം ഓടിച്ചതിന് 23 പേരാണ് അറസ്റ്റിലായത്. സെക്യൂരിറ്റി, ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട് 12 പേരെ അറസ്റ്റ് ചെയ്തു. ഇതിന് പുറമെ മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതുമായി ബന്ധപ്പെട്ട ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു. റമദാൻ മാസത്തിലെ അവസാന വാരത്തിലെ ഗതാഗത സാഹചര്യം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ട്രാഫിക് ഓപ്പറേഷൻസ് സെക്ടർ എല്ലാ സർക്കുലർ മെയിൻ, എക്‌സ്‌പ്രസ് വേ, എക്‌സ്‌റ്റേണൽ റോഡുകൾ എന്നിവ ഉൾപ്പെടുന്ന ഒരു സംയോജിത ട്രാഫിക് സുരക്ഷാ പദ്ധതി രൂപീകരിച്ചിരുന്നതായി ജനറല്‍ ട്രാഫിക് വിഭാഗത്തിലവെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ട്രാഫിക് അവയര്‍നെസ് വകുപ്പ് ഉദ്യോഗസ്ഥനായ ലെഫ്. കേണല്‍ അബ്ദുല്ല ബു ഹസ്സന്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം