ഒക്ടോബര്‍ 14 വെള്ളിയാഴ്ച വൈകീട്ട് 7:30 ന് ബി.കെ. എസ് ഡയമണ്ട് ജൂബിലി ഹാളില്‍ സാഹിത്യ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.

മനാമ: ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനും പ്രഭാഷണത്തിനുമായി ഡോ. സുനില്‍ പി ഇളയിടം ബഹ്‌റൈനില്‍ എത്തുന്നു. ഒക്ടോബര്‍ 14 വെള്ളിയാഴ്ച വൈകീട്ട് 7:30 ന് ബി.കെ. എസ് ഡയമണ്ട് ജൂബിലി ഹാളില്‍ സാഹിത്യ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും.

തുടര്‍ന്ന് 'സാഹിത്യവും സാമൂഹികതയും' എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണം നടത്തും. ശേഷം മുഖാമുഖവും നടക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സാഹിത്യവേദി, പ്രസംഗവേദി,ക്വിസ് ക്ലബ്, മലയാളം പാഠശാല, പുസ്തകോത്സവ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികള്‍ അടങ്ങുന്നതാണ് ബി.കെ.എസ് സാഹിത്യ വിഭാഗം.

സമാജം സംഘടിപ്പിക്കുന്ന സംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരുടെ പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണമാണിതെന്നും അന്താരാഷ്ട്ര പുസ്തകോത്സം നവംബറില്‍ നടക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33369895, 33355109, 39139494 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Read More-  ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആഴ്ചയിലൊരു ദിവസം അവധി; നിയമം ലംഘിച്ചാല്‍ 2,00,000 ദിര്‍ഹം വരെ പിഴ

കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പരിശോധന ശക്തമാക്കും

കുവൈത്ത് സിറ്റി: മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാൻ കര്‍ശന നിർദ്ദേശം നൽകി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ആഭ്യന്തര മന്ത്രാലയ ആക്ടിങ് മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്മദിന്‍റെ നിര്‍‌ദ്ദേശപ്രകാരമാണ് പരിശോധന. 

Read More-പ്രവാസികൾക്ക് പെൻഷൻ; സാമൂഹ്യ സുരക്ഷാ പദ്ധതിയുമായി കെഎംസിസി

ലൈസൻസ് രജിസ്റ്റര്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസൻസുകൾ ആണ് അനുവദിച്ചിട്ടുള്ളത്. അതില്‍ 800,000 ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്. ഏകദേശം 22 ലക്ഷം വാഹനങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ രേഖകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാജ്യത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് പ്രവാസികളുടെ ലൈസൻസ് പരിശോധിക്കുന്നത് ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സഹായിക്കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു.