ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1993 ബാച്ചുകാരനായ സഞ്ജയ് സുധീര്‍ നിലവില്‍ മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആണ്. 

ദുബൈ: യുഎഇയിലെ(UAE) പുതിയ ഇന്ത്യന്‍ അംബാസഡറായി(Indian Ambassador ) സഞ്ജയ് സുധീറിനെ നിയമിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സ്ഥാനപതി പവന്‍ കപൂറിനെ റഷ്യയിലെ അംബാസഡറായി നിയമിക്കും. 

ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് 1993 ബാച്ചുകാരനായ സഞ്ജയ് സുധീര്‍ നിലവില്‍ മാലിദ്വീപിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ആണ്. വിദേശകാര്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഇദ്ദേഹം മുമ്പ് സിഡ്‌നിയിലെ കോണ്‍സുല്‍ ജനറലായും ജനീവ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനിലെ ഇന്ത്യയുടെ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈജിപ്തിലെ ഇന്ത്യന്‍ എംബസി, സിറിയയിലെ ഇന്ത്യന്‍ എംബസി എന്നിവിടങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ദുബൈ വിമാനത്താവളം രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും

കൊവിഡ്: അബുദാബിയില്‍ പ്രവേശന നിബന്ധനകളില്‍ മാറ്റം

അബുദാബി: അബുദാബിയില്‍ പ്രദര്‍ശനങ്ങളിലും പൊതുപരിപാടികളിലും പ്രവേശിക്കുന്നതിനുള്ള ആര്‍ടി പിസിആര്‍ നെഗറ്റീവ് ഫലത്തിന്റെ കാലയളവ് 96 മണിക്കൂറാക്കി വര്‍ധിപ്പിച്ചു. കൊവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റിയാണ് പ്രവേശന നിബന്ധന പരിഷ്‌കരിച്ചത്. അല്‍ ഹൊസ്ന്‍ ആപ്പിലെ ഗ്രീന്‍ പാസിനൊപ്പം ഈ ഫലവും കാണിച്ചെങ്കില്‍ മാത്രമെ പൊതുസ്ഥലങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. മാസ്‌ക് ധരിക്കുകയും വേണം. ഷോപ്പിങ് മാള്‍ ഉള്‍പ്പെടെ അബുദാബിയിലെ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാന്‍ ഗ്രീന്‍ പാസ് നിര്‍ബന്ധമാണ്. വാക്‌സിന്‍ എടുത്തവര്‍ പിസിആര്‍ പരിശോധന നടത്തിയാല്‍ അല്‍ഹൊസ്ന്‍ ആപ്പില്‍ ഒരു മാസത്തേക്കും അല്ലാത്തവര്‍ക്ക് ഏഴ് ദിവസവുമാണ് ഗ്രീന്‍ പാസ് ലഭിക്കുക.