ഓസ്‌ട്രേലിയന്‍ റിസര്‍ച് സെന്റര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ടെടുപ്പിന്റെ ഫലങ്ങള്‍ അനുസരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ ജനപ്രീതിയെക്കാള്‍ മുമ്പിലാണ് സൗദി കിരീടാവകാശി.
റിയാദ്: ലോകനേതാക്കള്‍ക്കിടയില്‍ ജനപ്രിയനായി തെരഞ്ഞെടുക്കപ്പെട്ട് സൗദി കീരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ഓസ്‌ട്രേലിയന്‍ തിങ്ക് ടാങ്ക് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ഡിസംബറില്‍ ഇന്തോനേഷ്യയില്‍ നടത്തിയ വോട്ടെടുപ്പിലാണ് ലോകനേതാക്കള്‍ക്കിടയിലെ ദനപ്രിയ വ്യക്തിയായി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തെരഞ്ഞെടുക്കപ്പെട്ടത്.
ഓസ്‌ട്രേലിയന്‍ റിസര്‍ച് സെന്റര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വോട്ടെടുപ്പിന്റെ ഫലങ്ങള്‍ അനുസരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് എന്നിവരുടെ ജനപ്രീതിയെക്കാള്‍ മുമ്പിലാണ് സൗദി കിരീടാവകാശി. 257 ദശലക്ഷം ആളുകളാണ് ഇന്തോനേഷ്യയിലുള്ളത്.
2003 മുതല്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളെയും രാഷ്ട്രീയക്കാരെയും കുറിച്ചുള്ള അഭിപ്രായ വോട്ടെടുപ്പ് നടത്തുന്ന അന്താരാഷ്ട്ര തിങ്ക് ടാങ്കായ ഓസ്‌ട്രേലിയന്‍ റിസര്‍ച് സെന്ററിന്റെ വോട്ടെടുപ്പ് അനുസരിച്ച് 57 ശതമാനം പേരാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പിന്തുണച്ചത്. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് തൊട്ടു പിന്നില്‍. 52 ശതമാനം പേരാണ് അദ്ദേഹത്തെ പിന്തുണച്ചത്. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂഗ്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ 44 ശതമാനവും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ 40 ശതമാനവും നേടി.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെയും ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിനെയും 34 ശതമാനം പേരാണ് പിന്തുണച്ചത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിക്കും ഇന്ത്യന്‍ പ്രധാനമന്ത്രിക്കും 38 ശതമാനം പേര്‍ പിന്തുണ നല്‍കി. 2017ല്‍ അമേരിക്കന്‍ ടൈം മാഗസിന്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനെ ഏറ്റവും സ്വാധീനമുള്ള ആഗോള വ്യക്തിയായി തെരഞ്ഞെടുത്തിരുന്നു. ആ വര്‍ഷം തന്നെ അമേരിക്കന്‍ ബ്ലൂംബര്‍ഗ് ഏജന്‍സി അദ്ദേഹത്തെ ലിസ്റ്റ് ഓഫ് 50ലേക്ക് തെരഞ്ഞെടുത്തിരുന്നു.
