കേന്ദ്ര വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് സുഷമ സ്വരാജ് ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ഥാനി എന്നിവരുമായാണ് പ്രധാന കൂടിക്കാഴ്ചകള്‍. 

ദോഹ: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച ഖത്തറിലെത്തും. ഖത്തര്‍ ഭരണാധികാരികള്‍ക്ക് പുറമെ പ്രവാസി സംഘടനാ പ്രതിനിധികളുമായും വ്യവസായ രംഗത്തുള്ള പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. ഖത്തറിന് ശേഷം കുവൈറ്റും സുഷമ സ്വരാജ് സന്ദര്‍ശിക്കുന്നുണ്ട്.

കേന്ദ്ര വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് സുഷമ സ്വരാജ് ഖത്തര്‍ സന്ദര്‍ശിക്കുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്‍ദുല്‍ റഹ്‍മാന്‍ അല്‍ഥാനി എന്നിവരുമായാണ് പ്രധാന കൂടിക്കാഴ്ചകള്‍. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ രംഗങ്ങളിലുള്ള സഹകരണം ശക്തമാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒക്ടോബര്‍ 29ന് ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടക്കുന്ന സമ്മേളനത്തില്‍ വെച്ച് ഖത്തറിലെ ഇന്ത്യന്‍ സംഘടനാ പ്രതിനിധികളുമായും വ്യാപാര പ്രമുഖരുമായും സുഷമസ്വരാജ് കൂടിക്കാഴ്ച നടത്തും. 30,31 തീയ്യതികളിലാണ് കുവൈറ്റ് സന്ദര്‍ശനം.