അബുദാബി: തിരക്കേറിയ റോഡില്‍ കാറിന് തീപിടിച്ചത് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിന് കാരണമായി. ശൈഖ് സായിദ് റോഡിലാണ് കഴിഞ്ഞ ദിവസം രാവിലെ മെഴ്‍സിഡസ് ജി ക്ലാസ് എസ്‍യുവി കത്തിനശിച്ചത്.

കാറിന് തീപിടിച്ച വിവരം രാവിലെ എട്ട് മണിയോടെ ദൃക്സാക്ഷികളാണ് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് 8.45ഓടെയാണ് വാഹനം ഇവിടെ നിന്ന് നീക്കിയത്. അപ്പോഴേക്കും ഏതാണ്ട് പൂര്‍ണ്ണമായി കാര്‍ കത്തിത്തീര്‍ന്നിരുന്നു. വാഹനം നീക്കം ചെയ്തിട്ടും ഏറെനേരം ഗതാഗതക്കുരുക്ക് തുടര്‍ന്ന്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.