യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ക്ക് മുമ്പാകെയാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

അബുദാബി: യുഎഇയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ക്ക് മുമ്പാകെയാണ് പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അ​ബൂ​ദാബി അ​ൽ ബ​ഹ്​​ർ പാ​ല​സിലാണ് ചടങ്ങ് നടന്നത്.

യുവജന വകുപ്പ് മന്ത്രി സുല്‍ത്താന്‍ അല്‍ നെയാദി, ധന സാമ്പത്തിക മന്ത്രാലയ ചുമതലയുള്ള ഉപപ്രധാനമന്ത്രി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, പ്രതിരോധ സഹമന്ത്രി മുഹമ്മദ് ബിന്‍ മുബാറക് ഫാദല്‍ അല്‍ മസ്റൂയി, പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹാക് അല്‍ ഷംസി, യുഎഇ പ്രസിഡന്‍ററിന്‍റെ രാജ്യാന്തര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഓഫീസ് മേധാവിയായി മറിയം ബിന്‍ത് മുഹമ്മദ് അല്‍ മുഹൈരി എന്നിവരാണ് അധികാരമേറ്റത്. 

Read Also - 'എന്‍റെ സഹോദരാ, ഇത് അംഗീകാരം'; ഗുജറാത്തിലെത്തിയ യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദിനെ കെട്ടിപ്പിടിച്ച് മോദി

എയര്‍ അറേബ്യ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു 

മസ്കറ്റ്: എയര്‍ അറേബ്യ സുഹാറിലേക്ക് സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. സര്‍വീസുകള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് കരുതുന്നത്. എയര്‍ അറേബ്യയുടെ തിരിച്ചു വരവിനെ സ്വാഗതം ചെയ്യുന്നതായി ഒമാന്‍ എയര്‍പോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. 

സുഹാര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് നേരത്തെ സര്‍വീസ് നടത്തിയിരുന്ന വിമാനങ്ങളാണ് എയര്‍ അറേബ്യയും സലാം എയറും. എയര്‍ അറേബ്യ സര്‍വീസ് സജീവമായാല്‍ വടക്കന്‍ ബത്തിന മേഖലയിലെ യാത്രാ പ്രായസം കുറയുമെന്നാണ് പ്രതീക്ഷ. അതേസമയം സു​ഹാ​ർ വിമാനത്താവളം ഉ​പ​യയോ​ഗി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ൽ 302 ശ​ത​മാ​നം വ​ർ​ധി​ച്ച് 1,422 ആ​യി.

മു​ൻ​വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ 354 ആ​യി​രു​ന്നു. ഇ​തേ കാ​ല​യ​ള​വി​ൽ സു​ഹാ​റി​ലെ വി​മാ​ന​ങ്ങ​ളു​ടെ പോ​ക്കു​വ​ര​വു​ക​ൾ 2022ൽ 31 ​ആ​യി​രു​ന്ന​ത് 2023ൽ 147 ​ആ​യി ഉ​യ​ർ​ന്നു. 374 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഒ​മാ​ന്റെ വ​ട​ക്ക് ഭാ​ഗ​ത്തേ​ക്ക് എ​ത്തി​പ്പെ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്ക് സു​ഹാ​ർ വിമാനത്താവളം ഏറെ പ്രയോജനകരമാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...