സിറിയയിലെ പാല്‍മിറ ടെംപിള്‍ പുനരുദ്ധാരണ പ്രദര്‍ശനം ശ്രദ്ധേയം.

ദുബൈ നവംബര്‍ 18, 2021: എക്‌സ്‌പോ 2020 ദുബായിലെ(Expo 2020 Dubai) സ്വിസ് പവലിയന്‍(Swiss Pavilion) നവംബര്‍ 20 വരെ നീളുന്ന സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലിന്റെയും വാരമാഘോഷിക്കുന്നു(Tolerance and Inclusivity Week). മെച്ചപ്പെട്ടൊരു ഭാവി കരുപ്പിടിപ്പിക്കാന്‍ ഭൂതകാലം എങ്ങനെ സഹായിക്കുന്നുവെന്ന, ദുബായിയുടെ സഹിഷ്ണുതാപരമായ സാംസ്‌കാരിക പൈതൃകത്തിന്റെ കണ്ണിലൂടെ എടുത്തു കാണിക്കുന്ന പ്രദര്‍ശനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 

യൂണിവേഴ്‌സിറ്റി ഓഫ് ലുസാനില്‍ നിന്നുള്ള കോളര്‍ട്ട് പാല്‍മിറ പ്രൊജക്റ്റ് ഗവേഷണത്തിലെ പ്രസക്തമായ 'മികച്ച ഭാവിക്കായി ഭൂതകാലത്തില്‍ നിന്നുള്ള പ്രചോദനം: നമ്മുടെ സമൂഹങ്ങളിലെ സഹിഷ്ണുത സംരക്ഷിച്ചു കൊണ്ട് സാംസ്‌കാരിക പൈതൃകം എങ്ങനെ പരിപാലിക്കാം' എന്ന പാനലില്‍ സ്വിസസ്‌നെക്‌സുമായി സഹകരിച്ച് സ്വിറ്റ്‌സര്‍ലാന്‍റില്‍ നിന്നും മിഡില്‍ ഈസ്റ്റില്‍ നിന്നുമുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തിയിരിക്കുന്നു. 1930-'60കളില്‍ ഈ സ്ഥലം രേഖപ്പെടുത്തിയ സ്വിസ് പുരാവസ്തു ഗവേഷകനായ പോള്‍ കൊളര്‍ട്ടിന്‍റെ ആര്‍ക്കൈവുകളില്‍ നിന്നുള്ള സാമഗ്രികള്‍, സിറിയയിലെ പാല്മിറയിലുള്ള ബാല്‍ഷാമിന്‍ ടെംപിളിന്റെ ഡിജിറ്റല്‍ പുനരുദ്ധാരണം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

യുഎഇയിലെയും ബഹ്‌റൈനിലെയും സ്വിസ്സ് അംബാസഡര്‍ മാസ്സിമോ ബാജ്ജി, സാംസ്‌കാരിക-യുവജന കാര്യ മന്ത്രാലയത്തിലെ പൈതൃക-കലാ മേഖലാ വിഭാഗം ആക്റ്റിംഗ് അസിസ്റ്റന്റ് അണ്ടര് സെക്രട്ടറി അലി അല്‍ ശആലി എന്നിവര്‍ ചേര്‍ന്നാണ് പാനല്‍ ഉദ്ഘാടനം ചെയ്തത്. കൊളര്‍ട്ട് പാല്‍മിറ പ്രൊജക്റ്റ് അവതരിപ്പിച്ച ലൂസാന്‍ സര്‍വകലാശാലയിലെ ലക്ചറര്‍ പാട്രിക് മൈക്ക്‌ള്‍, അറബ് രാജ്യങ്ങള്‍ക്കായുള്ള ഇക്രോം മേഖലാ പ്രതിനിധി ഡോ. സക്കി അസ്‌ലന്‍, സംഘര്‍ഷ മേഖലകളിലെ പൈതൃക സംരക്ഷണത്തിനായുള്ള അലിഫ് ഇന്റര്‍നാഷണല്‍ പൈതൃക സംരക്ഷണ സഖ്യത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വലേരി ഫ്രെലാന്റ്, ജിയോമാറ്റിക്‌സ് ഫോര്‍ എന്‌വിറോണ്‍മെന്റ് ആന്‍റ് കണ്‍സര്‍വേഷന്‍ ഓഫ് കള്ചറല്‍ ഹെറിറ്റേജ് (ജിയോമാറ്റിക്‌സ്) ലബോറട്ടറി ഡയറക്ടര്‍ പ്രൊഫ. ഗാര്‍ഷ്യ ടുസ്സി എന്നീ രാജ്യാന്തര വിദഗ്ധരടങ്ങിയതാണ് പാനല്‍. 

''സാംസ്‌കാരിക പൈതൃകത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള ഞങ്ങളുടെ പ്രദര്‍ശനവും പാനലും, ഭാവി തലമുറകള്‍ക്കായി അസാധാരണ സാര്‍വത്രിക മൂല്യമുള്ള സാംസ്‌കാരികവും പ്രകൃതിദത്തവുമായ ഇടങ്ങള്‍ സംരക്ഷിക്കാനും ലോകമെമ്പാടുമുള്ള സംഭാഷണവും സഹിഷ്ണുതയും വളര്‍ത്താനുള്ള സ്വിറ്റ്‌സര്‍ലാന്റിന്റെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണ്'' -സ്വിസ്സ് അംബാസഡര്‍ മാസ്സിമോ ബാജ്ജി പറഞ്ഞു. 
സ്വിസ്സ് പവലിയനില്‍ ടോളറന്‍സ് ആന്റ് ഇന്‍ക്ലൂസിവിറ്റി വീക് (സഹിഷ്ണുതയുടെയും ഉള്‍ക്കൊള്ളലിന്റെയും വാരം) എക്‌സിബിഷന്‍ സന്ദര്‍ശകര്‍ക്ക് നവംബര്‍ 20 വരെ കാണാനാകും. കൊളര്‍ട്ട് പാല്മിറ പ്രൊജക്റ്റും ഓട്ടിസം സ്‌പെക്ട്രത്തിലുള്ളവര്‍ക്ക് ഐസിടി മേഖലയിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനായുള്ള റാഫിസ ഐസിടി 4 ഓട്ടിസം പ്രോഗ്രാമും ഇതിലടങ്ങിയിരിക്കുന്നു. എക്‌സ്‌പോ 2020 ദുബായിലെ ഓപര്‍ച്യൂനിറ്റി ഡിസ്ട്രിക്റ്റിലാണ് സ്വിസ്സ് പവലിയന്‍. സ്വിസ്സ് നവീകരണം, പ്രകൃതി ദൃശ്യങ്ങളുടെ വിശാല ഭംഗികള്‍, സര്‍ഗാത്മകത, സുസ്ഥിരതയിലും പരിസ്ഥിതിയിലും രാജ്യത്തിന്റെ ശ്രദ്ധാ കേന്ദ്രം എന്നിവയുടെ സമൃദ്ധ കാഴ്ചകള്‍ ഇവിടത്തെ സവിശേഷതകളാണ്.