യൂട്യൂബ് കണ്ടന്റ് നിര്‍മ്മിക്കാനും സഹോദരന്റെ മ്യൂസിക് കരിയറിനുമായി സമ്മാനത്തുക വിനിയോഗിക്കാനാണ് വിജയികളുടെ പദ്ധതി. 

ദുബൈ: മാസങ്ങള്‍ക്ക് മുമ്പ് ദുബൈയിലെത്തിയ സിറിയന്‍ സ്വദേശിനിയെ കാത്തിരുന്നത് ജീവിതത്തിലെ വലിയ സമ്മാനം. 2022 ഒക്ടോബര്‍ 15 ശനിയാഴ്ച നടന്ന മഹ്‌സൂസ് റാഫിള്‍ ഡ്രോയില്‍ മറ്റ് രണ്ട് വിജയികള്‍ക്കൊപ്പം 100,000 ദിര്‍ഹമാണ് ഇവര്‍ നേടിയത്. യുഎഇയുടെ പ്രിയപ്പെട്ട പ്രതിവാര നറുക്കെടുപ്പില്‍ 2,022 വിജയികള്‍ ആകെ 1,999,650 ദിര്‍ഹം സ്വന്തമാക്കി. 20 വിജയികള്‍ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം പങ്കിട്ടെടുത്തു.

ദുബൈയില്‍ പുതിയതായി എത്തിയ 24കാരിയായ തലീന്‍, റിയല്‍ എസ്റ്റേറ്റ് ഏജന്റായി ജോലി ചെയ്ത് വരികയാണ്. യൂട്യൂബിലേക്കുള്ള കണ്ടന്റുകള്‍ ഉണ്ടാക്കുന്നതിനായി പുതിയൊരു പ്രൊഫഷണല്‍ ക്യാമറ വാങ്ങാനാണ് തലീന്‍ ആഗ്രഹിക്കുന്നത്. 'ഇതാദ്യമായാണ് മഹ്‌സൂസില്‍ പങ്കെടുക്കുന്നത്. മൂന്ന് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി. ഇപ്പോഴത്തെ ഓഫറിലൂടെ മൂന്ന് ടിക്കറ്റുകള്‍ കൂടി അധികം ലഭിച്ചു.'- തലീന്‍ പറഞ്ഞു.

റാഫിള്‍ ഡ്രോയിലെ രണ്ടാമത്തെ വിജയിയായ അരുണ്‍, ദില്ലി സ്വദേശിയാണ്. തലീനെപ്പോലെയല്ല, മഹ്‌സൂസില്‍ സ്ഥിരമായി പങ്കെടുക്കാറുള്ളയാളാണ് ഇദ്ദേഹം. ഒരു കുട്ടിയുടെ പിതാവായ ഈ 34കാരന്‍, മഹ്‌സൂസില്‍ ഏകദേശം 50 തവണ തന്റെ ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. ഷോയുടെ വിശ്വസ്തനായ ആരാധകനായ അദ്ദേഹം, സാധാരണ മൊബൈല്‍ ഫോണിലൂടെയാണ് തത്സമയ നറുക്കെടുപ്പ് കാണാറുള്ളത്. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച അദ്ദേഹത്തിന് നറുക്കെടുപ്പ് തത്സമയം കാണാന്‍ സാധിച്ചില്ല. ഞായറാഴ്ച രാവിലെ മഹ്‌സൂസിന്റെ യൂട്യൂബ് ചാനല്‍ നോക്കിയപ്പോഴാണ് 300,000 ദിര്‍ഹം സമ്മാനമായി നല്‍കുന്ന റാഫിള്‍ ഡ്രോയിലെ മൂന്ന് വിജയികളിലൊരാള്‍ താനാണെന്ന് അറിഞ്ഞ് അദ്ദേഹം അമ്പരന്നത്. 

ഇതാദ്യമായാണ് അദ്ദേഹം എന്തെങ്കിലും സമ്മാനം നേടുന്നത്. മ്യൂസിക് കരിയറില്‍ മുമ്പോട്ട് പോകാനാഗ്രഹിക്കുന്ന സഹോദരനെ സഹായിക്കാന്‍ സമ്മാനത്തുക വിനിയോഗിക്കാനാണ് അരുണിന്റെ തീരുമാനം. 'കഴിവുള്ള ഗായകനാണ് എന്റെ സഹോദരന്‍. സ്വന്തമായി ഗാനം രചിക്കുകയും സംഗീതം നല്‍കുകയും ചെയ്യാറുണ്ട്. കരിയറില്‍ സഹോദരനെ സഹായിക്കാനാണ് ഇഷ്ടം' - ദില്ലിക്കാരനായ എഞ്ചിനീയര്‍ അരുണ്‍ പറഞ്ഞു. 

എന്നാല്‍ ഇത് മാത്രമല്ല അരുണിന്റെ സ്വപ്നം. സമ്മാനത്തുകയില്‍ ഒരു ഭാഗം വീടിനായി ചെലവഴിക്കാനും മൂന്നു വയസ്സുള്ള മകന്റെ വിദ്യഭ്യാസത്തിനായി നിക്ഷേപിക്കാനും അരുണിന് പദ്ധതികളുണ്ട്. 

മഹ്‌സൂസിന്റെ പരിമിതകാല ഓഫര്‍ ഇപ്പോഴും നിലവിലുണ്ട്. 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പിലേക്ക് ഒരു എന്‍ട്രി കൂടി അധികം നല്‍കി കൊണ്ട് അവരുടെ വിജയിക്കാനുള്ള സാധ്യതകള്‍ ഇരട്ടിപ്പിക്കുകയാണ് മഹ്‌സൂസ്

 www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും, പുതിയ പരിമിതകാല ഓഫര്‍ പ്രകാരം മഹ്‌സൂസ് ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കാനുള്ള രണ്ട് എന്‍ട്രികള്‍ ലഭിക്കുന്നു. ഇതുവഴി ഒന്നാം സമ്മാനമായ 10,000,000 ദിര്‍ഹം, രണ്ടാം സമ്മാനമായ 1,000,000 ദിര്‍ഹം, മൂന്നാം സമ്മാനമായ 350 ദിര്‍ഹം എന്നിവ നേടാനുള്ള അവസരങ്ങള്‍ ഇരട്ടിയാകുകയാണ്. ഇതേ ടിക്കറ്റുകള്‍ മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതം സമ്മാനമായി നല്‍കുന്ന റാഫിള്‍ ഡ്രോയിലേക്ക് ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയും അഞ്ച് സംഖ്യകളുടെ രണ്ട് സെറ്റ് തെരഞ്ഞെടുക്കുകയും മാത്രമാണ് ഇതിനായി ചെയ്യേണ്ടത്.