സേവന നികുതി ഈടാക്കുന്നതിന് എതിരായ ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെയാണ് നികുതി ഇളവ് എന്നും സർക്കാർ അറിയിച്ചു.
ദില്ലി: സ്വകാര്യ ടൂർ ഓപ്പറേറ്റർമാര്‍ മുഖേന ഹജ്ജിന് പോകുന്നവരിൽ നിന്ന് തല്‍ക്കാലം സേവന നികുതി ഈടാക്കില്ലെന്ന് കേന്ദ്ര സർക്കാർ. കേരളത്തിൽ നിന്നുള്ള ചില ഹജ്ജ് യാത്രക്കാർ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കവേയാണ് സർക്കാർ നിലപാട് അറിയിച്ചത്. എന്നാല്‍ സേവന നികുതി ഈടാക്കുന്നതിന് എതിരായ ഹർജിയിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെയാണ് നികുതി ഇളവ് എന്നും സർക്കാർ അറിയിച്ചു.
സര്‍ക്കാര്‍ മുഖന ഹജ്ജിന് പോകുന്നവരെ നികുതിയില്‍ നിന്നും ഒഴിവാക്കി സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുഖേന ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് മാത്രം സേവന നികുതി ഈടാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
