Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങുന്നതിനിടെ നെഞ്ചുവേദന; യുവ അധ്യാപകന്‍ മരിച്ചു

നെഞ്ചുവേദനയുണ്ടായതോടെ ക്ലാസെടുക്കാനുള്ള തയ്യാറെടുപ്പിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

teacher died in saudi while preparing for online class
Author
Dammam Saudi Arabia, First Published Jan 22, 2021, 3:01 PM IST

ദമ്മാം: ഓണ്‍ലൈന്‍ വഴി ക്ലാസെടുക്കാന്‍ തുടങ്ങുന്നതിനിടെ സൗദി അറേബ്യയില്‍ യുവ അധ്യാപകന്‍ ഹൃദയാഘാതം മൂലം മരിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ അബൂസുഫ്യാന്‍ അല്‍ഹാരിഥ് സെക്കന്‍ഡറി സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപകനായ സഅദ് അല്‍നാസറാണ് മരിച്ചത്.

നെഞ്ചുവേദനയുണ്ടായതോടെ ക്ലാസെടുക്കാനുള്ള തയ്യാറെടുപ്പിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓണ്‍ലൈന്‍ ക്ലാസില്‍ സ്ക്രീനില്‍ അധ്യാപകനെ കാണാതായതോടെ സ്കൂളിലെ പ്രിന്‍സിപ്പാള്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് ബന്ധുക്കള്‍ മരണവിവരം അറിയിക്കുന്നത്. 

Follow Us:
Download App:
  • android
  • ios