റാസല്‍ഖൈമ: കേരളത്തിനു പുറത്തുനടക്കുന്ന പ്രഥമ നെഹ്റു ട്രോഫി വള്ളംകളിക്ക് റാസല്‍ഖൈമ വേദിയായി. കേരള സർക്കാരിന്‍റെ
സഹകരണത്തോടെ റാസൽഖൈമ ഇന്റർനാഷണൽ മറൈൻ ക്ലബ്ബ് ആണ് മത്സരം സംഘടിപ്പിച്ചത്.

ഗള്‍ഫ് മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് ആവേശം പകരുന്നതായിരുന്നു പ്രഥമ നെഹ്രുട്രോഫി വള്ളംകളി. യു എ ഇയിലെ ഏഴു
എമിറേറ്റുകളെയും ഓരോ കരകളായി തിരിച്ചായിരുന്നു മത്സരം. പായിപ്പാട് ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, കാരിച്ചാൽ ചുണ്ടൻ, ശ്രീഗണേഷ് തുടങ്ങി19 ഫൈബര്‍ വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു. അറബ്, യൂറോപ്പ് തുടങ്ങി വിവധ രാജ്യക്കാര്‍ തുഴയെറിഞ്ഞ മത്സരത്തില്‍ റാസല്‍ഖൈമ ഇന്ത്യൻ അസോസിയേഷന്‍റെ ടീ ചമ്പക്കുളമാണ് നെഹ്റുട്രോഫിയില്‍ മുത്തമിട്ടത്.

വൈ എം സിയുടെ കാരിച്ചാൽ രണ്ടാംസ്ഥാനവും വലിയ ദിവാൻജി മൂന്നാം സ്ഥാനവും നേടി. മത്സരം വീക്ഷിക്കാൻ ആയിരങ്ങളാണ് വിവിധ
എമിറേറ്റുകളില്‍ നിന്ന് റാക് കോര്‍ണിഷിലേക്ക് ഒഴുകിയെത്തിയത്.