Asianet News MalayalamAsianet News Malayalam

യുഎഇയില്‍ വാഹനാപകടത്തില്‍ മൂന്ന് ഏഷ്യക്കാര്‍ക്ക് പരിക്ക്; ലൈസന്‍സില്ലാതെ വാഹനമോടിച്ച കൗമാരക്കാരന്‍ അറസ്റ്റില്‍

അപകടമുണ്ടായതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് നടപടികള്‍ സ്വീകരിച്ചു. ഗുരുതര പരിക്കേറ്റ മൂന്നുപേര്‍ക്ക് പുറമെ അപകടത്തില്‍ രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു.

Teen driving without licence in Ras Al Khaimah runs over three people
Author
Ras Al-Khaimah - Ras al Khaimah - United Arab Emirates, First Published May 28, 2021, 9:35 AM IST

റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ ലൈസന്‍സില്ലാതെ കൗമാരക്കാരന്‍ ഓടിച്ച വാഹനമിടിച്ച് മൂന്ന് ഏഷ്യക്കാര്‍ക്ക് ഗുരുതര പരിക്ക്. അപകടം ഉണ്ടാക്കിയ 17കാരനായ അറബ് വംശജനെ റാസല്‍ഖൈമ പൊലീസ് അറസ്റ്റ് ചെയ്തു.  

അപകടമുണ്ടായതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് അറസ്റ്റ് ചെയ്ത് നടപടികള്‍ സ്വീകരിച്ചു. ഗുരുതര പരിക്കേറ്റ മൂന്നുപേര്‍ക്ക് പുറമെ അപകടത്തില്‍ രണ്ടുപേര്‍ക്ക് നിസ്സാര പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ട്രാഫിക് പട്രോള്‍സ് വകുപ്പിലെ ട്രാഫിക് അന്വേഷണ വിഭാഗം ഡയറക്ടര്‍ ക്യാപ്റ്റന്‍ അബ്ദുല്‍ റഹ്മാന്‍ അഹ്മദ് അല്‍ ഷെഹി പറഞ്ഞു.  

 കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios