അബുദാബി: ശൈത്യകാലം പുരോഗമിക്കുമ്പോള്‍ യുഎഇയില്‍ ദിനേനയെന്നോണം തണുപ്പ് കൂടി വരികയാണിപ്പോള്‍. മേഘാവൃതമായ അന്തരീക്ഷമായിരിക്കും രാജ്യത്ത് വരും ദിവസങ്ങളിലുമുണ്ടാവുകയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
 

തിങ്കളാഴ്ച രാജ്യത്തെ താപനില 7.6 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു. രാവിലെ 6.45നാണ് ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയത്. പല പ്രദേശങ്ങളിലും ശരാശരി എട്ട് ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില.  വരും ദിവസങ്ങളിലും തണുപ്പ് കൂടുമെന്നാണ് പ്രവചനം. ഉള്‍പ്രദേശങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞിനും സാധ്യതയുണ്ട്.