മാസങ്ങൾക്ക് ശേഷം ഒമാനില്‍ താപനില 40.1 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു.
മസ്കറ്റ്: ഒമാനില്‍ കാലാവസ്ഥാ മാറ്റം. അന്തരീക്ഷ താപനില ഉയരുന്നതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട്. മാസങ്ങള്‍ക്ക് ശേഷം താപനില 40.1 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഹംറ അദ്ദൂറൂഅ് പ്രദേശത്താണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 40.1 ഡിഗ്രി രേഖപ്പെടുത്തിയത്.
ബുറൈമി, ഫഹൂദ് (39.6 ഡിഗ്രി), ഇബ്രി (39.0 ഡിഗ്രി), അല്‍ അവാബി, മുദൈബി, മഹ്ദ (38.4 ഡിഗ്രി), ജഅലാന്‍ ബനീ ബൂ ഹസന്‍, ബൗശര്‍ (38.3 ഡിഗ്രി), ഉമ്മ് അല്‍ സമാഇം (38.2 ഡിഗ്രി), സുവൈഖ് (38.0 ഡിഗ്രി) എന്നീ പ്രദേശങ്ങളാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില അനുഭവപ്പെട്ടത് സൈഖ്, ജഅ്‌ലൂനി, തുംറൈത്ത്, ഉമ്മ് അല്‍ സമാഇം, മഖ്ശിന്‍, അല്‍ മസ്‌യൂന, മര്‍മൂല്‍, ശാലിം, നിസ്‌വ, യങ്കല്‍, ശിനാസ് എന്നീ പ്രദേശങ്ങളിലായിരുന്നുവെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also - പട്രോളിങ്ങിനിടെ ഡ്രൈവറുടെ പെരുമാറ്റത്തിൽ സംശയം തോന്നി, കാർ പരിശോധിച്ചു, പിടികൂടിയത് 65 കുപ്പി വാറ്റുചാരായം
