രാജ്യത്ത് ഇന്ന് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയുന്നതിനാല്‍ രാവിലെ ദൂരക്കാഴ്ച കുറയുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.

അബുദാബി: യുഎഇ അന്തരീക്ഷം ഇന്ന് പൊടിപടലങ്ങള്‍ നിറഞ്ഞതും ഭാഗികമായി മേഘാവൃതമായതുമാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ട്. 

അബുദാബിയില്‍ താപനില 44 ഡിഗ്രി സെല്‍ഷ്യസായിരിക്കും എന്നാല്‍ ദുബൈയില്‍ 43 ഡിഗ്രി സെല്‍ഷ്യസായിരിക്കും ഇന്നത്തെ താപനില. എന്നാല്‍ രാജ്യത്ത് ഇന്ന് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയുന്നതിനാല്‍ രാവിലെ ദൂരക്കാഴ്ച കുറയുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. മണിക്കൂറില്‍ 15-25 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന കാറ്റ് ചില സമയങ്ങളില്‍ 40 കിലോമീറ്റര്‍ വരെയാകാമെന്നും അറിയിപ്പില്‍ പറയുന്നു. 

 അബുദാബിയില്‍ ഓഗസ്റ്റ് 14 ഞായറാഴ്ച മുതല്‍ നാലു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. ഓഗസ്റ്റ് 18 വരെ നേരിയതോ ശക്തമായ മഴയോ ലഭിക്കാമെന്ന് അറിയിപ്പില്‍ പറയുന്നു. താപനിലയിലും കുറവ് വരും. പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അബുദാബി മീഡിയ ഓഫീസ് മുന്നറിയിപ്പ് നല്‍കി. വാഹനയാത്രികര്‍ വേഗപരിധി പാലിക്കണം. മഴയുള്ളപ്പോള്‍ വെള്ളക്കെട്ട്, താഴ് വരകള്‍, കുളങ്ങള്‍ എന്നിവയില്‍ നിന്ന് അകലം പാലിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

യുഎഇയില്‍ എണ്ണ ടാങ്കറിന് തീപിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു

ശൈഖ് ഹംദാന്റെ കമന്റ്; ഒറ്റ ചിത്രത്തിലൂടെ വൈറലായി മലയാളി യുവാവ്

View post on Instagram

അബുദാബി പൊലീസും ട്രാഫിക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വഹനത്തിന്റെ വിന്‍ഷീല്‍ഡ്, വൈപ്പറുകള്‍, ടയറുകള്‍ എന്നിവ പരിശോധിക്കണം. പകല്‍ സമയത്തും മെച്ചപ്പെട്ട ദൂരക്കാഴ്ച ലഭിക്കുന്നതിനും മറ്റ് വാഹനയാത്രികരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനും ഹെഡ്‌ലൈറ്റുകള്‍ ഉപയോഗിക്കണം. മുമ്പുള്ള വാഹനങ്ങളുമായി വേണ്ട അകലം പാലിച്ചു വേണം വാഹനമോടിക്കാന്‍, റോഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വേഗപരിധികളും മുന്നറിയിപ്പ് ബോര്‍ഡുകളും ശ്രദ്ധിച്ച് വാഹനമോടിക്കണം. വെള്ളം നിറഞ്ഞ പ്രദേശത്ത് കൂടി വാഹനമോടിക്കരുത്, ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ പോലെ ശ്രദ്ധ തിരിക്കുന്നവ ഉപയോഗിക്കരുത് എന്നിങ്ങനെയുള്ള സുരക്ഷാ നിയമങ്ങളാണ് പൊലീസ് ഓര്‍മ്മപ്പെടുത്തിയിട്ടുള്ളത്.