അറസ്റ്റിലായവര്‍ക്കും അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കുമെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
കുവൈത്ത് സിറ്റി: ഭിക്ഷാടകരെയും നിയമലംഘകരെയും കണ്ടെത്താനുള്ള പരിശോധന കുവൈത്തില്‍ തുടരുന്നു. അറബ്, ഏഷ്യന്‍ വംശജരായ 10 യാചകരെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ അറസ്റ്റ് ചെയ്തു. കുവൈത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവര്‍ക്കും അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കുമെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Add Asianetnews as a Preferred Source

