കടുത്ത നിരാശ പ്രകടപ്പിച്ച് സൗദി; അറബ് ഉച്ചകോടി സുപ്രധാന പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ പിരിഞ്ഞു, വിവരങ്ങൾ
ഗാസയിൽ സമ്മർദത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങളെ ഒഴിപ്പിക്കുന്നതിൽ അറബ് രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

കെയ്റോ: യുഎൻ, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്ത അറബ് ഉച്ചകോടി സുപ്രധാന പ്രഖ്യാപനങ്ങൾ ഒന്നുമില്ലാതെ പിരിഞ്ഞു. ഗാസയിലെ സംഘർഷം തടയാനും മാനുഷിക പ്രതിസന്ധി ഒഴിവാക്കാനും യുഎൻ സുരക്ഷ കൗൺസിലിന് കഴിയാതിരുന്നതിൽ സൗദി നിരാശ പ്രകടിപ്പിച്ചു. ഗാസയിൽ സമ്മർദത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങളെ ഒഴിപ്പിക്കുന്നതിൽ അറബ് രാജ്യങ്ങൾ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, പലസ്തീൻ ജനത എവിടേക്കും ഓടിപ്പോകാൻ ഉദ്ദേശിക്കുന്നില്ല എന്നും മാതൃരാജ്യത്ത് തുടരുമെന്നും പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് വ്യക്തമാക്കി. ഈജിപ്തിലെ കെയ്‌റോവിലെ അറബ് ഉച്ചകോടിയുടെ ആമുഖ പ്രസംഗത്തിലാണ് അദ്ദേഹം നിലപാട് അറിയിച്ചത്. ഇസ്രയേൽ - ഹമാസ് യുദ്ധത്തിനിടെ സമാധാന ശ്രമവുമായാണ് ഈജിപ്തിലെ കെയ്‌റോവിൽ അറബ് ഉച്ചകോടി നടന്നത്. ഖത്തർ , യു എ ഇ , സൗദി അറേബ്യ , ബഹ്റൈൻ , കുവൈത്ത് , ജോർദാൻ , ഇറാഖ് , സൈപ്രസ് രാജ്യങ്ങളാണ് ഈജിപ്തിൽ ഒത്തു ചേർന്നത്.
ഇവർക്കൊപ്പം ഐക്യ രാഷ്ട്ര സഭ ജനറൽ സെക്രട്ടറിയും ജപ്പാൻ , ജർമനി , തുർക്കി , ഗ്രീസ് എന്നീ രാജ്യങ്ങളിലെയും പലസ്തീന്‍റെ പ്രതിനിധികൾ ഉച്ചക്കോടിയിൽ പങ്കെടുത്തു. അറബ് ലീഗ് സെക്രട്ടറി ജനറൽ അടക്കമുള്ളവരും കെയ്റോയിൽ ചേരുന്ന ഉച്ചകോടിയിൽ പങ്കെടുത്തു. ഇതിനിടെ, ഗാസയിൽ ആദ്യ സഹായം എത്തിയതിന് പിന്നാലെ ആക്രമണം ശക്തമാക്കാനാണ് ഇസ്രയേൽ തീരുമാനം. ഗാസാ മുനമ്പിൽ ബോംബാക്രമണം കൂടുതൽ കടുപ്പിക്കും.
ഇനിയും ഗാസയിൽ തുടരുന്നവരെ ഹമാസായി കണക്കാക്കി നേരിടുമെന്നാണ് ഇസ്രയേലിന്‍റെ മുന്നറിയിപ്പ്. അതേസമയം, ഗാസാ മുനമ്പിൽ കടന്നാൽ ഇസ്രയേൽ സൈന്യം കനത്ത വില നൽകേണ്ടി വരുമെന്ന് ലബനോൻ ആസ്ഥാനമായ ഹിസ്ബുല്ല തിരിച്ചടിച്ചു. യുദ്ധത്തിന്റെ നടുവിലേക്ക് ഹിസ്ബുള്ള സൈനികർ ഇറങ്ങിക്കഴിഞ്ഞെന്ന് ഉന്നത നേതാവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പതിനാല് ദിവസത്തിന് ശേഷമാണ് ഗാസയിലേക്ക് സഹായമെത്തുകയും രണ്ട് അമേരിക്കൻ ബന്ധികളെ മോചിപ്പിക്കുകയും ചെയ്തത്.
ഇസ്രായേൽ പൊലീസിന് യൂണിഫോം നല്‍കാൻ തയാറെന്ന് പാലക്കാട്ടെ കമ്പനി