Asianet News MalayalamAsianet News Malayalam

ഐഫ 2023: കൗണ്ട്ഡൗണ്‍ തുടങ്ങി; വാര്‍ത്താ സമ്മേളനത്തില്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള വന്‍ താരനിര

  • ഐഫ 2022ന്റെ വന്‍ വിജയത്തിന് ശേഷമാണ് ജനപ്രിയ അവര്‍ഡ് ദാന ചടങ്ങിന്റെ 23-ാം എഡിഷന്‍ അബുദാബി യാസ് ഐലന്റില്‍ ഒരുങ്ങുന്നത്.
  • ഇരുപത്തി മൂന്നാമത് ഐഫ വീക്കെന്‍ഡ് ആന്റ് അവാര്‍ഡ്സ് ചടങ്ങിലേക്കുള്ള ടിക്കറ്റ് വില്‍പന ഇപ്പോള്‍ തുടരുകയാണ്.
the countdown to iifa 2023 begins with Salman khan and other Bollywood stars
Author
First Published Nov 30, 2022, 5:25 PM IST

ദുബൈ: ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ആഘോഷമായ, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി ആന്റ് അവാര്‍ഡ്സ് ചടങ്ങ് അബുദാബി യാസ് ഐലന്റില്‍ 2023 ഫെബ്രുവരി 9, 10, 11 തീയ്യതികളില്‍ നടക്കും.

ഐഫ അവാര്‍ഡ്സിന്റെ കൗണ്ട് ഡൗണിന് തുടക്കം കുറിച്ചുകൊണ്ട് മുബൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സല്‍മാന്‍ ഖാന്‍, ഫര്‍ഫാന്‍ അക്തര്‍, വരുണ്‍ ധവാന്‍, മനിയേഷ് പോള്‍, കരണ്‍ ജോഹര്‍, ഫറ ഖാന്‍, ബാദ്ഷാഹ്, സുനിധി ചൗഹാന്‍, അമിത് ത്രിവേദി, ന്യൂക്ലിയ തുടങ്ങിയവര്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ രണ്‍വീര്‍ സിങ്, കൃതി സാനൊന്‍, നോറ ഫത്തേഹി, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, രാകുല്‍ പ്രീത് സിങ് തുടങ്ങിയവരും അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കും. ഇവര്‍ക്ക് പുറമെ അബുദാബി ഡി.സി.റ്റി സ്‍ട്രാറ്റജിക് മാര്‍ക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ നൗഫ് അല്‍ ബൗഷെലൈബി, മിറാല്‍ ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ തഗ്‍രിദ് അല്‍ സഈദ്, മാരുതി സുസുക്കി ഇന്ത്യ മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ് സീനിയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്‍തവ, ഈസ് മൈ ട്രിപ്പ് സഹസ്ഥാപകനും സിഇഒയുമായ നിഷാന്ത് പിറ്റി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന അവാര്‍ഡ്ദാന ചടങ്ങ് അബുദാബി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചര്‍ ആന്റ് ടൂറിസം (ഡി.സി.റ്റി അബുദാബി), അബുദാബിയിലെ പ്രമുഖ ഇമ്മേഴ്‍സിവ് ഡെസ്റ്റിനേഷന്‍സ് ആന്റ് എക്സ്പീരിയന്‍സ് ക്യൂറേറ്റര്‍, മിറാല്‍ എന്നിവയുമായുള്ള സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. തുടര്‍ച്ചയായ ഏഴാം എഡിഷനിലും ടൈറ്റില്‍ സ്‍പോണ്‍സറായി തുടരുന്നത് നെക്സയാണ്.

ഐഫ അവാര്‍ഡ് ദാന ചടങ്ങിനു വേണ്ടി അബുദാബി യാസ് ഐലന്റിലേക്ക് തിരികെയെത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞു. "കഴിഞ്ഞ എഡിഷനില്‍ റിതേഷ് ദേശ്‍മുഖ്, മനിയേഷ് പോള്‍ എന്നിവര്‍ക്കൊപ്പം അവതാരകനായി എത്തിയപ്പോള്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവരെയും ചിരിപ്പിക്കുക മാത്രമല്ല, അവര്‍ക്ക് മുന്നില്‍ എന്റെ ഹൃദയം തുറന്നപ്പോള്‍ കരയിക്കുക കൂടി ചെയ്‍തു. എന്നാല്‍ ഇത്തവണ ഇന്ത്യന്‍ സിനിമയെ ആഗോള തലത്തില്‍ ആഘോഷിക്കുന്ന വേദിയില്‍വെച്ച് എല്ലാവരെയും എനിക്കൊപ്പം നൃത്തം ചെയ്യിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു" - സല്‍മാന്‍ ഖാന്‍ പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് താരങ്ങളും സ്‍പോണ്‍സര്‍മാരും വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.

ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

കുടൂതല്‍ വിവരങ്ങള്‍ക്ക്:

ഐഫ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍

Follow Us:
Download App:
  • android
  • ios