Asianet News MalayalamAsianet News Malayalam

രണ്ട് മലയാളികളുള്‍പ്പെടെ മൂന്ന് പ്രവാസികള്‍ക്ക് യുഎഇയില്‍ ഇക്കുറി രാജകീയ ഓണാഘോഷം

മഹ്‍സൂസ് റാഫിള്‍ ഡ്രോയില്‍ വിജയികളായ പ്രവാസികള്‍ക്ക് മധുരമേറിയ ഓണാഘോഷമായിരുന്നു ഇക്കുറി

The festival of Onam became more memorable for Mahzooz raffle draw winners
Author
First Published Sep 9, 2022, 3:50 PM IST

ദുബൈ: വെറും രണ്ട് വര്‍ഷം കൊണ്ട് 27 മള്‍ട്ടി മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ മുന്‍നിര പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ്, സെപ്റ്റംബര്‍ മൂന്നാം തീയ്യതി ശനിയാഴ്ച നടന്ന 92-ാമത് നറുക്കെടുപ്പിലൂടെ കൂടുതല്‍ പേരുടെ ജീവിതങ്ങളിലാണ് മാറ്റം വരുത്തിയത്.

10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനത്തിന് അവകാശികളുണ്ടായിരുന്നില്ലെങ്കിലും രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 40 പേര്‍ 1,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു. ഇവര്‍ ഓരോരുത്തര്‍ക്കും 25,000 ദിര്‍ഹം വീതമാണ് ലഭിച്ചത്.

ഒപ്പം എല്ലാ ആഴ്ചയിലുമുള്ളതുപോലെ മൂന്ന് വിജയികള്‍ റാഫിള്‍ ഡ്രോയില്‍ ആകെ 300,000 ദിര്‍ഹം വീതം നേടി.

മലയാളികളായ ബിനു, ജിനേഷ് എന്നിവരും ബ്രിട്ടീഷ് പൗരനായ മുഹമ്മദുമാണ് പ്രതിവാര റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയത്. ഫലപ്രദമായ നിക്ഷേപങ്ങളിലൂടെ ഈ പണം ഉപയോഗിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതങ്ങള്‍ മെച്ചപ്പെടുത്താന്‍ പദ്ധതിയിടുകയാണ് വിജയികള്‍ എല്ലാവരും.

വിജയികളിലൊരാളായ ജിനേഷ് 17 വര്‍ഷമായി യുഎഇയില്‍ ജീവിക്കുകയാണ്. ഒരു കുട്ടിയുടെ പിതാവ് കൂടിയായ ഈ 40 വയസുകാരന്‍, ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുന്നു. 2020 നവംബറില്‍ മഹ്‍സൂസിനെക്കുറിച്ച് അറി‌ഞ്ഞ അദ്ദേഹം തനിക്ക് പണം ലഭിക്കുമ്പോഴൊക്കെ ആഴ്ചയിലൊരിക്കലും മാസത്തിലൊരിക്കലും ഒക്കെയായി മഹ്‍സൂസില്‍ പങ്കെടുത്തുവരികയായിരുന്നു.

വിജയിയായെന്ന് അറിഞ്ഞപ്പോള്‍ സന്തോഷം അടക്കാനായില്ലെന്ന് ജിനേഷ് പറയുന്നു. "ഇത്ര വലിയൊരു സമ്മാനം ലഭിച്ചതിന്റെ എല്ലാ സന്തോഷത്തിലുമായിരുന്നു ഞാന്‍. എന്റെ ഓണാഘോഷത്തിന് കൂടുതല്‍ മധുരം പകര്‍ന്നതിന് മഹ്‍സൂസിന് നന്ദി. ശനിയാഴ്ച ഒരു സുഹൃത്താണ് ഞാന്‍ വിജയിച്ചെന്ന വിവരം പറഞ്ഞത്". ഇത്ര വലിയൊരു തുക സമ്മാനമായി ലഭിച്ചെന്ന വസ്‍തുത ഇനിയും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതു കൊണ്ടുതന്നെ സമ്മാനത്തുക ഉപയോഗിച്ച് നടത്താന്‍ പോകുന്ന നിക്ഷേപങ്ങളെക്കുറിച്ച് പദ്ധതിയിടാനും അദ്ദേഹത്തിന് സമയം കിട്ടിയിട്ടില്ല. 

ദീര്‍ഘനാളായി യുഎഇയില്‍ താമസിക്കുന്ന മറ്റൊരു മലയാളിയായിരുന്നു റാഫിള്‍ ഡ്രോയിലെ രണ്ടാമത്തെ വിജയി. 14 വര്‍ഷമായി കുടുംബത്തോടൊപ്പം യുഎഇയില്‍ താമസിക്കുന്ന 41കാരനായ ബിനു സപ്ലെ ചെയിന്‍ എക്സിക്യൂട്ടീവായി ജോലി ചെയ്യുകയാണ്. 2021 ഏപ്രില്‍ മുതല്‍ പതിവായി എല്ലാ ആഴ്ചയും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്തുവരികയായിരുന്നു അദ്ദേഹം.

"സമ്മാന വിവരമറിഞ്ഞതിന്റെ നടുക്കത്തിലായിരുന്നതിനാല്‍ എനിക്കിപ്പോഴും ആ വിവരം പൂര്‍ണമായി വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. പണം എങ്ങനെ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ ഉറച്ച തീരുമാനമൊന്നും ഇതുവരെ എടുത്തിട്ടില്ലെങ്കിലും എന്റെ കുടുംബത്തിന് സന്തോഷകരവും സുഖകരവുമായ ജീവിതം ഉറപ്പാക്കാന്‍ വേണ്ട രീതിയില്‍ നിക്ഷേപം നടത്തുമെന്ന് ഉറപ്പാണ്. മഹ്‍സൂസിന് നന്ദി" - സന്തോഷത്തോടെ ബിനു പറഞ്ഞു.

2021 നവംബര്‍ മുതല്‍ പതിവായി മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന യു.കെ സ്വദേശി മുഹമ്മദാണ് റാഫിള്‍ ഡ്രോയിലെ മൂന്നാമത്തെ വിജയി. ഒരു പരസ്യത്തിലൂടെ മഹ്‍സൂസിനെക്കുറിച്ച് അറിഞ്ഞ അദ്ദേഹം പിന്നീട് അന്നു മുതല്‍ പതിവായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു. 20 വര്‍ഷമായി യുഎഇയില്‍ താമസിക്കുന്ന അദ്ദേഹം അധ്യാപകനായാണ് ജോലി ചെയ്യുന്നത്.

അപ്രതീക്ഷിതമായ സമ്മാനത്തെക്കുറിച്ച് മുഹമ്മദ് പറയുന്നത് ഇങ്ങനെ, "എന്റെയും ഒപ്പം മറ്റ് നിരവധിപ്പേരുടെയും ജീവിതം ഈ സമ്മാനത്തിലൂടെ മാറി മറിയും. വലിയൊരു സമ്മാനമാണ് മഹ്‍സൂസ് എനിക്ക് നല്‍കിയത്. എന്റെ സ്ഥാനത്ത് മറ്റുള്ളവരെയും അനുഗ്രഹിക്കാനാണ് ഈ അവസരത്തില്‍ ഞാന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെ മഹ്‌സൂസില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നാം സമ്മാനമായി 10,000,000 ദിര്‍ഹവും രണ്ടാം സമ്മാനമായി 1,000,000 ദിര്‍ഹവും മൂന്നാം സമ്മാനമായി 350  ദിര്‍ഹവും നല്‍കുന്ന ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നു. ഇതേ ടിക്കറ്റുകള്‍ 100,000 ദിര്‍ഹം വീതം മൂന്ന് ഭാഗ്യശാലികള്‍ക്ക് സമ്മാനമായി നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. 
നിങ്ങൾ വാങ്ങുന്ന ഓരോ ബോട്ടിൽഡ് വാട്ടറും മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാർട്ണർമാർ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും.

Follow Us:
Download App:
  • android
  • ios