മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലെ കൃതികൾ വായനക്കാർക്ക് ആസ്വദിക്കാം

ഷാർജ അന്താരാഷ്ട്ര പുസ്തകമേള 2025-ൽ ആദ്യമായി ഇന്ത്യ പവലിയൻ സ്ഥാപിച്ച് നാഷണൽ ബുക്ക് ട്രസ്റ്റ്.

നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകമേള.

സതീഷ് കുമാർ ശിവൻ ഐ.എഫ്.എസ് (ദുായിലെ ഇന്ത്യൻ കോൺസുൽ ജനറൽ) ഇന്ത്യ പവലിയൻ ഉദ്ഘാടനം ചെയ്തു. എൻ.ബി.ടി ഇന്ത്യ ചെയർമാൻ മിലിന്ദ് സുധാകർ മറാത്തെ, ജോയിന്റ് ഡയറക്ടർ രാകേഷ് കുമാർ, എൻ.സി.പി.യു.എൽ ഡയറക്ടർ ഷംസ് ഇഖ്ബാൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യ പവലിയൻ ZB 12 മുതൽ 18 വരെയും ZC 2 മുതൽ 4 വരെയുമാണ്. എൻ.ബി.ടി സ്റ്റാൻഡ് ZC 3 നമ്പറിലാണ്. എക്സ്പോ സെന്ററിൽ ഹാൾ 7-ലാണിത്.

മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലെ കൃതികൾ വായനക്കാർക്ക് ആസ്വദിക്കാനാകുമെന്ന് രാകേഷ് കുമാർ പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ് എൻ.ബി.ടി പ്രവർത്തിക്കുന്നത്.