Asianet News MalayalamAsianet News Malayalam

എക്‌സ്‌പോ 2020: സ്വിസ് പവലിയനിൽ വൈകാരിക 'പ്രതിഫലനങ്ങൾ'

  • സ്വിറ്റ്‌സര്‍ലാന്റിലൂടെ വൈകാരിക യാത്രാനുഭവം സമ്മാനിക്കാന്‍ സ്വിസ് പവലിയന്‍ സജ്ജം
  • സ്വിസ് സംസ്‌കാരം, നൂതനത്വം, സുസ്ഥിരത എന്നിവ ഉയര്‍ത്തിക്കാട്ടുന്ന മൂന്ന് പ്രധാന ആക്റ്റുകളായി ഓപ്പര്‍ച്യൂനിറ്റി ഡിസ്ട്രിക്ടിലെ സ്വിസ് പവലിയന്‍
The Swiss Pavilion at Expo 2020 Dubai offers an emotional journey through Switzerland
Author
Dubai - United Arab Emirates, First Published Sep 30, 2021, 2:10 PM IST

ദുബൈ: എക്‌സ്‌പോ 2020യിലെ ഓപ്പര്‍ച്യുനിറ്റി ഡിസ്ട്രിക്ടില്‍ സ്ഥിതി ചെയ്യുന്ന സ്വിസ് പവലിയന്‍ ലോകമെങ്ങുമുള്ള സന്ദര്‍ശകരെ സ്വാഗതം ചെയ്യാനും സ്വിറ്റ്‌സര്‍ലന്റിലൂടെയുള്ള വൈകാരിക യാത്രാനുഭവത്തിലേക്ക് കൊണ്ടുപോകാനും സജ്ജമായിരിക്കുന്നു. എക്‌സ്‌പോ 2020യിലെ നിത്യേനയുള്ള സന്ദര്‍ശകരില്‍ പത്ത് ശതമാനം പേരെ പവലിയന്‍ പ്രതീക്ഷിക്കുന്നു.

എക്‌സ്‌പോക്കായി സ്വിറ്റ്‌സര്‍ലന്റ് ഒരുക്കിയ കൂറ്റന്‍ റെഡ് കാര്‍പെറ്റില്‍ യാത്ര ആരംഭിക്കുന്നു. 2021ലെ ഗ്‌ളോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡെക്‌സില്‍ (ഡബ്‌ള്യു.ഐ.പി.ഒ) ലോകത്തിലെ ഏറ്റവും നൂതനത്വമുള്ള രാജ്യമായി 11-ാമത്തെ വര്‍ഷവും എത്തിയ സ്വിറ്റ്‌സര്‍ലന്റിന്റെ പഴമയില്‍ നിന്നും പുതുമയിലേക്ക് സന്ദര്‍ശകരെ കൂട്ടിക്കൊണ്ടു പോകുന്ന പ്രയാണമായിരിക്കും ഇത്. ഒരു സ്വിസ് ദിനത്തിലൂടെ സീ ഓഫ് ഫോഗില്‍ ആരംഭിക്കുന്ന സന്ദര്‍ശനം ഏറ്റവും വിശേഷപ്പെട്ടതും ആഴത്തില്‍ അനുഭവിപ്പിക്കുന്നതുമായിരിക്കും. മോബിലിറ്റിയുടെ ഭാവിയെ സംബന്ധിക്കുന്ന ഷിന്‍ഡ്‌ലേഴ്‌സ് എക്‌സിബിഷനോടൊപ്പമുള്ള യാത്ര പുതുമകളുടെഫൗണ്ടനുകളോടൊപ്പം അവസാനിക്കുകയും വ്യത്യസ്ത മേഖലകളിലെ മുന്തിയ ഇന്നൊവേഷനുകളെ എടുത്തുകാട്ടുകയും ചെയ്യുന്നതാകും.

The Swiss Pavilion at Expo 2020 Dubai offers an emotional journey through Switzerland

'എക്‌സ്‌പോ 2020 ദുബൈയിലെ ഞങ്ങളുടെ പങ്കാളിത്തം 1970കള്‍ മുതല്‍ സ്വിറ്റ്‌സര്‍ലാന്റും യുഎഇയും പങ്കു വെയ്ക്കുന്ന ഏറ്റവും മികച്ചബന്ധം നന്നായി ശക്തിപ്പെടുത്തും. ഈ ആഗോള പ്രദര്‍ശനം മുഴുവന്‍ പങ്കാളികള്‍ക്കും സുപ്രധാനമായ ഒരു വിജയമാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടുകയും പ്രതിസന്ധി നിറഞ്ഞ ഇയൊരു വേളക്ക് ശേഷം ലോകത്തെ മുഴുവന്‍ ഒന്നാക്കുന്ന യുഎഇയെ പ്രശംസിക്കുകയും ചെയ്യുന്നു.' - യുഎഇയിലെയും ബഹ്‌റൈനിലെയും സ്വിറ്റ്‌സര്‍ലന്റ് അംബാസഡര്‍ മാസ്സിമോ ബാഗ്ഗി പറഞ്ഞു.

'കണക്ടിങ് മൈന്‍ഡ്‌സ് ആന്റ് ക്രിയേറ്റിംഗ് ഫ്യൂചര്‍' എന്ന എക്‌സ്‌പോ പ്രമേയമുള്‍ക്കൊണ്ട് വിവിധ മേഖലകളില്‍ നിന്നുള്ള സ്വിസ് വിദഗ്ധരെ ഒരുമിപ്പിച്ച് സ്വിസ്സ്‌നെക്‌സുമായി സഹകരിച്ച് കൊണ്ട് നിലവിലെ പ്രതിസന്ധികളില്‍ ഭാവിക്കായുള്ള ഫലപ്രദമായ പരിഹാരങ്ങള്‍ കണ്ടെത്താന്‍ തങ്ങളുടെ പങ്കാളികളുമായി ചര്‍ച്ച ചെയ്യുന്നതിന് സ്വിസ്സ് പവലിയന്‍ 10 പ്രമേയ വാരങ്ങള്‍ സംഘടിപ്പിക്കുന്നു. ഏറ്റവും പുതിയ ഇന്നൊവേഷനുകള്‍ എടുത്തുകാട്ടാന്‍ താത്കാലിക പ്രദര്‍ശനങ്ങളും ഒരുക്കുന്നതാണ്. 

'ഞങ്ങളുടെ സ്വിസ്സ് പവലിയന്‍ ഏറ്റവും മനോഹരമാക്കി സജീവതയിലേക്ക് എത്തുന്നത് കാണാന്‍ വളരെയധികം അഭിമാനമുണ്ട്. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനും തയാറെടുപ്പുകള്‍ക്കും ശേഷം നൂതനത്വം, സാങ്കേതികത, വിദ്യാഭ്യാസം, സുസ്ഥിരത, മാസ്‍മരികമായ ഭൂപ്രദേശങ്ങള്‍ എന്നിവ കൊണ്ട് സമ്പന്നമായ സ്വിറ്റ്‌സര്‍ലന്റ് എന്ന രാഷ്ട്രത്തെ കണ്ടെടുക്കാന്‍ ലോകത്തെ ആവേശപൂര്‍വം ഞങ്ങള്‍ ക്ഷണിക്കുകയാണ്. ഏറ്റവും വലിയ സഹകരണത്തിന് യുഎഇ ഭരണകൂടത്തിനും എക്‌സ്‌പോ ടീമിനും നന്ദിരേഖപ്പെടുത്താന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. നമ്മുടെ ഈ വിജയം നമുക്കൊന്നായി ആഘോഷിക്കാനും ഞാന്‍ കാത്തിരിക്കുകയാണ്' -സ്വിസ്സ് കമ്മീഷണര്‍ ജനറലും എക്‌സ്‌പോ 2020 ദുബായ് സ്റ്റിയറിംഗ് കമ്മിറ്റി ചെയര്‍മാനുമായ മാനുവല്‍ സല്‍ച്‌ലി പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട പ്രൊജക്ടായ 'റിഫ്‌ളക്ഷന്‍സ്' പ്രൊഡ്യൂസര്‍ സ്വിസ്സ് വിദേശ മന്ത്രാലയത്തിലെ പൊതുജന നയതന്ത്ര ഏജന്‍സിയായ പ്രെസെന്‍സ് സ്വിറ്റ്‌സര്‍ലന്റും ഡിസൈന്‍ നിര്‍വഹണം പൂര്‍ത്തിയാക്കിയത് ഒ.ഒ.എസ് എ.ജി (ആര്‍കിടെക്ചര്‍, ജനറല്‍ പ്ലാളാനിങ്), ബെല്‍പാര്‍ട് പാര്‍ട്ണര്‍ എ.ജി (സീനോഗ്രഫി), ലോറന്‍സ് യൂഗ്‌സ്റ്റാര്‍ ലാന്‍ഡ്‌സ്‌കേപിംഗ് ജി.എം.ബി.എച്ച് (ലാന്റസ്‌കേപ്ആര്‍കിടെക്ചര്‍) എന്നിവയുടെ സഹകരണത്തിലുമാണ്. എക്‌സ്‌പോമോബിലിയ ആണ് നിര്‍മാണം നടത്തിയത്.

ഷിന്‍ഡ്‌ലര്‍, റോളക്‌സ് എസ്.എ, സ്വിറ്റ്‌സര്‍ലാന്റ് ടൂറിസം, ക്‌ളാരിയന്റ്, നൊവാര്‍ട്ടിസ്, നെസ്‌ലെ മിഡില്‍ ഈസ്റ്റ് ആന്റ്‌ നോര്‍ത്ത് ആഫ്രിക്ക, കെ.ജി.എസ് ഡയമണ്ട് ഗ്രൂപ് ലിമിറ്റഡ് എന്നിവരും വിതരണക്കാരുമടക്കം പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലാണ് സ്വിസ് പവലിയന്‍ നിലകൊള്ളുന്നത്.

Follow Us:
Download App:
  • android
  • ios