ആദ്യ വർഷം തന്നെ 100,000 കളിക്കാർക്ക് വിതരണം ചെയ്തത് 147 മില്യൺ ദിർഹത്തിന് മുകളിൽ സമ്മാനങ്ങൾ

യു.എ.ഇയിലെ ഒരേയൊരു ഔദ്യോഗിക സർക്കാർ നിയന്ത്രിത ലോട്ടറി സേവനമായ യു.എ.ഇ ലോട്ടറി നവംബറിൽ ഒന്നാം വാർഷികം ആഘോഷിക്കുകയാണ്. യു.എ.ഇ മുഴുവനുള്ള ആയിരക്കണക്കിന് മത്സരാർത്ഥികളുടെ ജീവിതം തന്നെ മാറ്റിമറിച്ച വിജയങ്ങൾ ഇതിനോടകം യു.എ.ഇ ലോട്ടറി നൽകി. ഒപ്പം വലിയ വളർച്ചയും സ്വന്തമാക്കി.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ തന്നെ സമൂഹത്തിന്റെ വിവിധ തുറയിൽ നിന്നുള്ളവർക്ക് യു.എ.ഇ ലോട്ടറി ആവേശകരമായ നിമിഷങ്ങൾ സമ്മാനിച്ചു. ഇതുവരെ അഞ്ച് മില്യണയർമാരെ സൃഷ്ടിക്കാനും കഴിഞ്ഞു. ലക്കി ഡേ, ലക്കി ചാൻസ്, സ്ക്രാച്ച് കാർഡ് ഗെയിമുകളിലൂടെ 233 വിജയികൾക്ക് 100,000 ദിർഹം നൽകി. മാത്രമല്ല 100 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസും നൽകി. ഇത് യു.എ.ഇ എം.ഇ.എൻ.എ മേഖലയിലെ ഏറ്റവും വലിയ സമ്മാനത്തുകകളിൽ ഒന്നുമാണ്. മൊത്തം 147 മില്യൺ ദിർഹം സമ്മാനം 100,000 കളിക്കാർ സ്വന്തമാക്കുകയും ചെയ്തു.

“യു.എ.ഇ ലോട്ടറി എത്രമാത്രം വലിയ ആവേശമാണ് സൃഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞ വർഷമായിരുന്നു ഇത്. യു.എ.ഇ നിറയെ വിജയികളെ സൃഷ്ടിക്കാനായി, അവരുടെ കഥകൾ ത്രസിപ്പിക്കുന്നതാണ്. അഭിമാനകരമായ നിമിഷങ്ങൾക്കായിരുന്നു ഞങ്ങൾക്ക് സാക്ഷ്യം വഹിച്ചത്.” – യു.എ.ഇ ലോട്ടറി കൊമേഴ്സ്യൽ ഗെയിമിങ് ഡയറക്ടർ സ്കോട്ട് ബർട്ടൺ പറഞ്ഞു.

നിരവധി ചോയ്സുകളാണ് ആദ്യ വർഷം തന്നെ യു.എ.ഇ ലോട്ടറി നൽകയത്. ഇപ്പോൾ 20 ഗെയിമിങ് എക്സ്പീരിയൻസുകൾ ലഭ്യമാണ്. ഇതിൽ പ്രധാനം ലക്കി ഡേ ഡ്രോയാണ്. കൂടാതെ പിക്3, പിക്4, കളർ പ്രഡിക്ഷൻ ഗെയിമുകളുമുണ്ട്. കൂടാതെ സ്ക്രാച്ച് കാർഡുകൾ, ഇ-ഇൻസ്റ്റന്റ് ഗെയിമുകൾ എന്നിവയുമുണ്ട്. എൻട്രി പോയിന്റുകൾ വെറും ഒരു ദിർഹത്തിൽ തുടങ്ങുന്നു.

സ്ക്രാച്ച് കാർഡുകളിലൂടെ മാത്രം ഇതുവരെ ഒരു മില്യൺ ദിർഹം വരെയുള്ള അഞ്ച് ടോപ് പ്രൈസുകൾ നൽകി.

യു.എ.ഇ ലോട്ടറി രണ്ടാം വർഷത്തിലേക്ക് കടക്കുമ്പോൾ പുതിയ ഗെയിം ലോഞ്ചുകളും ഡിജിറ്റൽ ഫീച്ചറുകളും പുതിയ പ്രൈസ് സ്ട്രക്ച്ചറും പ്രതീക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും ഇനി വരുന്ന ഗെയിമുകളിൽ പങ്കെടുക്കാനും സന്ദർശിക്കാം - http://www.theuaelottery.ae