ദൂരക്കാഴ്ച കുറയുന്നത് മൂലം വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മൂടല്‍മഞ്ഞുള്ള സ്ഥലങ്ങളില്‍ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയെന്നും അബുദാബി പൊലീസ് അറിയിച്ചു. 

അബുദാബി: ദൂരക്കാഴ്ചാ പരിധി കുറയ്ക്കുന്ന തരത്തില്‍ ശനിയാഴ്ച യുഎഇയില്‍ പല സ്ഥലങ്ങളിലും കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ദൂരക്കാഴ്ച 1,000 മീറ്ററില്‍ താഴെയാകുന്ന പ്രദേശങ്ങളുള്‍പ്പെട്ട ഭൂപടം ദേശീയ കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കി.

ദുബൈ-അല്‍ ഐന്‍ റോഡ്, ദുബൈയിലെ നസ്‍‍വ, ലാഹ്ബാബ്, അല്‍ ലിസൈലി, ഷാര്‍ജയിലെ മദാം, അല്‍ ഫയാഹ്, അല്‍ ദൈദ് എന്നിവിടങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടും. ദൂരക്കാഴ്ച കുറയുന്നത് മൂലം വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മൂടല്‍മഞ്ഞുള്ള സ്ഥലങ്ങളില്‍ പരമാവധി വേഗത മണിക്കൂറില്‍ 80 കിലോമീറ്റര്‍ ആയി പരിമിതപ്പെടുത്തിയെന്നും അബുദാബി പൊലീസ് അറിയിച്ചു. 

Scroll to load tweet…