ദോഹ കോർണിഷ് സ്ട്രീറ്റിൽ മൂന്നാം ഘട്ട നവീകരണ ജോലികൾ പൂർത്തിയായി. സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നൽകുന്നതിനും മൊബിലിറ്റി സുഗമമാക്കുന്നതിനുമായി അസ്ഫാൽറ്റ് പാളി പുതുക്കിപ്പണിയുകയും റോഡ് മാർക്കിംഗുകളും ലൈനുകളും നവീകരിക്കുകയും ചെയ്തു.
ദോഹ: ഗ്രാൻഡ് ഹമദ് ഇന്റർസെക്ഷൻ മുതൽ നാഷണൽ തിയേറ്റർ ഇന്റർചേഞ്ച് വരെ നീളുന്ന കോർണിഷ് സ്ട്രീറ്റിലെ മൂന്നാം ഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഖത്തർ പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ അറിയിച്ചു.
സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവം നൽകുന്നതിനും മൊബിലിറ്റി സുഗമമാക്കുന്നതിനുമായി അസ്ഫാൽറ്റ് പാളി പുതുക്കിപ്പണിയുകയും റോഡ് മാർക്കിംഗുകളും ലൈനുകളും നവീകരിക്കുകയും ചെയ്തു. നേരത്തെ ഈ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി, ഒക്ടോബർ 19 പുലർച്ചെ 5 മണി വരെ അഷ്ഗാൽ പൂർണ്ണമായ റോഡ് അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു.


