സൗദി അറേബ്യയിൽ ആടുകളെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 13 പാകിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ആടുകൾ മോഷണം പോയതിനെ തുടർന്ന് സുരക്ഷാ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ് ചെയ്തു. 

റിയാദ്: സൗദി അറേബ്യയിലെ ത്വാഇഫ് പ്രവിശ്യയിൽ ആടുകളെ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട 13 പാകിസ്ഥാൻ പൗരന്മാരെ ത്വാഇഫ് പൊലീസ് അറസ്റ്റ് ചെയ്തു.

ആടുകൾ മോഷണം പോയതിനെ തുടർന്ന് സുരക്ഷാ അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കുറ്റവാളികളെ തിരിച്ചറിയുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തത്. സമാനമായ നിരവധി കുറ്റകൃത്യങ്ങളിൽ പങ്കെടുത്തവരാണ് പ്രതികൾ. അറസ്റ്റിലായ പ്രതികളെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി തടങ്കലിൽ വെച്ചിരിക്കുകയാണ്. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു.