നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ മരിച്ചു. റിയാദിലെ സ്വകാര്യ കമ്പനിയിൽ 20 വർഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം രണ്ട് മാസം മുമ്പ് ജോലിയിൽ നിന്ന് വിരമിച്ചിരുന്നു.

റിയാദ്: ദീർഘകാലമായി പ്രവാസിയായിരുന്ന തിരുവനന്തപുരം വെമ്പായം പാലമൂട് സ്വദേശി സിദ്ധീഖ് മൻസിൽ ബാദുഷ പരീത് (66) ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. ചൊവ്വാഴ്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആംബുലൻസിൽ സുവൈദിയിലെ അൽ ഹമ്മദി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിയാദിലെ സ്വകാര്യ കമ്പനിയിൽ 20 വർഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം രണ്ട് മാസം മുമ്പ് ജോലിയിൽ നിന്ന് വിരമിച്ചിരുന്നു. ഈ മാസം 21-ന് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. അദ്ദേഹത്തിെൻറ ഭാര്യയും ഇളയ മകനും റിയാദിൽ തന്നെയാണ് താമസം. പരേതനായ പരീതിെൻറയും സുലൈഖയുടെയും മകനാണ്. ജാസിയയാണ് ഭാര്യ. മക്കൾ: സിദ്ധീഖ്, ഷില്ലാജ് (റിയാദ്). മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, സലീം സിയാംകണ്ടം, നസീർ കണ്ണീരി എന്നിവർ രംഗത്തുണ്ട്.